in ,

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഫാൻസ്‌ പ്രതീക്ഷിച്ചത് പോലെ കളിച്ചോ? വിശകലനം..

ഈയൊരു മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രേദ്ദേയമായി നിൽക്കുന്ന ചില കാര്യങ്ങളാണ് നമ്മൾ നോക്കുന്നത്. മാരക പെർഫോമൻസ് കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം നേടി കഴിഞ്ഞു. അഡ്രിയാൻ ലൂണയുടെയും ഇവാൻ കലിയൂഷ്നിയുടെയും ഗോളുകൾക്ക്‌ മുന്നിൽ അലക്സ്‌ ലിമയുടെ ഗോളിന് പോലും ഈസ്റ്റ്‌ ബംഗാളിനെ രക്ഷിക്കാനാവാതെ വന്നപ്പോൾ കൊച്ചിയിൽ 3-1 നാണ്‌ ബ്ലാസ്റ്റേഴ്‌സ് മഞ്ഞ കൊടി പാറിച്ചത്.

ഈയൊരു മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രേദ്ദേയമായി നിൽക്കുന്ന ചില കാര്യങ്ങളാണ് നമ്മൾ നോക്കുന്നത്. മാരക പെർഫോമൻസ് കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

ഇവാൻ കലിയൂഷ്നിയെന്ന താരത്തിന്റെ പ്രകടനം പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, കാരണം അദ്ദേഹം വെറും 10 മിനിറ്റുകൾ കൊണ്ട് തന്റെ അരങ്ങേറ്റ മത്സരത്തിൽ 2 കിടിലൻ ഗോളുകൾ നേടികൊണ്ട് അത് തെളിയിച്ചുതന്നു.

ഉക്രൈനിൽ നിന്നും ലോണടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന 24-കാരൻ ശാരീരികമായും തന്ത്രപരമായും മികച്ച കളി കാഴ്ച വെക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏറ്റവും അപകടകാരിയായ താരമാണ് ഇവാൻ കലിയൂഷ്നിയെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഇവാൻ കലിയൂഷ്നിയെന്ന മിഡ്‌ഫീൽഡ് താരത്തിന്റെ നീക്കങ്ങൾ തടയാൻ പോലും ഈസ്റ്റ്‌ ബംഗാൾ പ്രതിരോധനിരക്ക് കഴിഞ്ഞിട്ടില്ല എന്നതും ശ്രേദ്ദേയമാണ്.

സീസണിൽ ഈ ഫോം തുടരാൻ ഇവാൻ കലിയൂഷ്നിക്ക് കഴിഞ്ഞാൽ പിന്നെ ബാക്കി നടക്കാനിരിക്കുന്ന ‘വാന്യയുടെ സംഹാരതാണ്ടവത്തെ’ കുറിച്ച് നമുക്ക് വിജയാഘോഷങ്ങളിലൂടെ അറിയാം.

അഡ്രിയാൻ ലൂണ കഴിഞ്ഞ സീസണിലേത് പോലെ തന്റെ കയ്യൊപ്പ് ചാർത്തി തുടങ്ങി എന്നതാണ് മറ്റൊരു കാര്യം, കഴിഞ്ഞ സീസണിൽ 6 തകർപ്പൻ ഗോളുകളും 7 അസിസ്റ്റുകളുമായി നിറഞ്ഞാടിയ ലൂണയുടെ ബലത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിലെത്തിയിരുന്നു. ഇത്തവണയും ലൂണ മാജിക് തുടർന്നാൽ ഐഎസ്എല്ലിന്റെ കിരീടം കേരള ബ്ലാസ്റ്റേഴ്സിന്റെ കയ്യെത്തും ദൂരത്തെത്തും.

പുതിയ താരങ്ങാളായ അപ്പോസ്‌റ്റോലാസ് ജിയാനുവിന്റെയും ദിമിത്രിയോസ് ഡയമന്റാകോസിനെയും ഒരുമിച്ച് മുന്നേറ്റത്തിൽ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങിയത്. പ്രതീക്ഷിച്ചത് പോലെ ആദ്യ മത്സരത്തിൽ ഇരുതാരങ്ങൾക്കും പ്രകടനം നടത്താനായിട്ടില്ല.

എന്നാൽ അപോസ്‌റ്റോലാസ് ജിയാനുവെന്ന ഓസ്ട്രേലിയൻ-ഗ്രീക്ക് താരം പ്രത്യക്ഷത്തിൽ മിന്നിയില്ലെങ്കിലും പരോക്ഷത്തിൽ മികച്ച നീക്കങ്ങൾ നടത്തിയിട്ടുണ്ട്, ഈസ്റ്റ്‌ ബംഗാൾ ഡിഫെൻസിലേക്ക് മിന്നൽ പിണർ പോലെ പാഞ്ഞടുത്ത അപോസ്‌റ്റോലാസ് ജിയാനു അവർക്ക് മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇത് പലപ്പോഴും ഈസ്റ്റ്‌ ബംഗാളിന് പന്ത് നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്, ഈ നഷ്ടപ്പെടുന്ന പന്തുകൾ തകർന്നു നിൽക്കുന്ന ഡിഫെൻസിനെ മറികടന്നുകൊണ്ട് അതിവേഗത്തിൽ എതിർപോസ്റ്റുകളിലേക്ക് മിന്നൽ ആക്രമണം നടത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞാൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യനാവും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിൽ പൂട്ടിയ-ജീക്സൻ കോമ്പോ എപ്പോഴത്തെയും പോലെ മികച്ച നീക്കങ്ങളാണ് നടത്തിയത്. പരിക്കിന്റെ ക്ഷീണം കാരണം സഹൽ അബ്ദുസമദിന് ആദ്യ മത്സരത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിന്റെ കാര്യത്തിൽ അഭിമാനിക്കാവുന്ന പ്രകടനം നടത്തിയെന്ന് പറയാം. ഈസ്റ്റ്‌ ബംഗാളിന്റെ മുന്നേറ്റങ്ങൾക്ക് ഗോൾമുഖത്ത് കേരള ബ്ലാസ്റ്റേഴ്‌സ് സ്പേസ് നൽകിയിട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

കഴിഞ്ഞ തവണത്തേത് പോലെ കബ്ര – ഹോർമി – ലെസ്‌കോ – ജെസൽ ഡിഫെൻസിങ് കൂട്ടുകൾ വളരെ മനോഹരമായി കളിച്ചെങ്കിലും ആദ്യമായി തിങ്ങിനിറഞ്ഞ ആരാധകകൂട്ടത്തിന് മുന്നിൽ കളിക്കുന്ന താരങ്ങളുടെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് പരിശീലകന്റെ അഭിപ്രായം.

ഇവാൻ മുതൽ ഗോംബൗ വരെയുള്ള ബുദ്ധിരാക്ഷസന്മാർ..

ലൂണയെ തൊടാൻ പോലും ആർക്കുമാവില്ല?