in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണയെ തൊടാൻ പോലും ആർക്കുമാവില്ല?

ഇന്ത്യൻ സൂപ്പർ ലീഗിലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഒന്നാം സ്ഥാനം തന്റെ സ്വന്തമാണെന്ന് അവകാശപ്പെടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഒന്നാം സ്ഥാനം തന്റെ സ്വന്തമാണെന്ന് അവകാശപ്പെടുകയാണ്.

നിലവിലെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗായ് താരം അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനം നേടുകയും മറ്റുള്ളവരിൽ നിന്നും ബഹുദൂരം മുന്നിലുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ വിലപിടിപ്പുള്ള താരങ്ങളിൽ ആദ്യ 30 പേരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ അപോസ്‌റ്റോലാസ് ജിയാനു, ഇവാൻ കലിയൂഷ്നി എന്നിവർ ഇടം നേടിയിട്ടുണ്ട്.

7.08 കോടി മാർക്കറ്റ് വാല്യൂയുമായി ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനം നേടിയപ്പോൾ, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സിൽവസ്റ്റർ 6.66 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

3, 4, 5 സ്ഥാനങ്ങൾ സ്വന്തമാക്കി യഥാക്രമം ഡിമിത്രി, ഹ്യൂഗോ ബൗമസ്, ഫ്ലോറൻറ്റീനോ പോഗ്ബ എന്നീ ATK മോഹൻ ബഗാൻ താരങ്ങൾ കൊൽക്കത്തക്കാരുടെ മാനം കാത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻതാരമായ ജോർഹെ പെരേര ഡയസ് ഈ ലിസ്റ്റിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ഏറ്റവും വിലയുള്ള താരങ്ങൾ ഇവരാണ് :

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഫാൻസ്‌ പ്രതീക്ഷിച്ചത് പോലെ കളിച്ചോ? വിശകലനം..

“ഇനി അവർ തീരുമാനിക്കട്ടെ!!റീപ്ലേയിൽ എല്ലാവർക്കും കാണാം”