in ,

AngryAngry LOVELOVE OMGOMG CryCry LOLLOL

“ഇനി അവർ തീരുമാനിക്കട്ടെ!!റീപ്ലേയിൽ എല്ലാവർക്കും കാണാം”

പോയി റീപ്ലേ കാണൂ.. എല്ലാവർക്കും റീപ്ലേയിൽ നിന്നും അത് വ്യക്തമായി കാണാമെന്നും ഇനി തീരുമാനമെടുക്കേണ്ടത് അധികാരികളാണെന്നും ഐഎസ്എലിലെ മോശം റഫറിയിങ്ങിനെ കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സഹപരിശീലകനായ പോൾ ഗ്രോവ്സ്

പോയി റീപ്ലേ കാണൂ.. എല്ലാവർക്കും റീപ്ലേയിൽ നിന്നും അത് വ്യക്തമായി കാണാമെന്നും ഇനി തീരുമാനമെടുക്കേണ്ടത് അധികാരികളാണെന്നും ഐഎസ്എലിലെ മോശം റഫറിയിങ്ങിനെ കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സഹപരിശീലകനായ പോൾ ഗ്രോവ്സ്.

ഇന്നലെ ബാംഗ്ലൂരു എഫ്സിക്കെതിരായ നടന്ന മത്സരത്തിന്റെ അവസാന നിമിഷം ബാംഗ്ലൂരു എഫ്സി നേടുന്ന ഗോളിന് മറുപടിയായി ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്സ് യുണൈറ്റഡ് ജോൺ ഗസ്തനാഗയിലൂടെ സമനില ഗോൾ നേടിയിരുന്നു.

എന്നാൽ ഈ ഗോൾ ഓഫ്ഫസൈഡ് എന്ന പേരിൽ ലൈൻ റഫറി നിഷേധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്, പ്രതിഷേധവുമായി ഓടിയെത്തിയ മുഖ്യപരിശീലകൻ മാർക്കോ ബാൽബുളിന് റഫറി റെഡ് കാർഡും നൽകി, തുടർന്ന് മൈതാനം വിട്ട മുഖ്യ പരിശീലകന് പകരം ഇന്നലെ സഹപരിശീലകനാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

“എല്ലാവർക്കും റീപ്ലേ വ്യക്തമായി കാണാം, എനിക്ക് ഇനി റഫറിയെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ഞങ്ങളുടെ രീതിയിൽ ഞങ്ങൾ നന്നായി ഫുട്ബോൾ കളിച്ചു, ഞങ്ങൾ ഇനിയും ഞങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരികൾ ഇത് കാണുകയും ഇനി ചെയ്യേണ്ടത് എന്താണെന്ന് തീരുമാനിക്കുകയും വേണം.” – പോൾ ഗ്രോവ്സ് പറഞ്ഞു.

മത്സരത്തിൽ ബാംഗ്ലൂരു എഫ്സി ബ്രസീലിയൻ താരം അലൻ കോസ്റ്റ 79-മിനിറ്റിൽ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു കയറി. ശെരിയായ തീരുമാനം റഫറി എടുത്തിരുന്നെങ്കിൽ അർഹിച്ച സമനിലയെങ്കിലും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് ലഭിച്ചിരുന്നു.

ലൂണയെ തൊടാൻ പോലും ആർക്കുമാവില്ല?

സൺ‌ഡേ കളറാക്കാൻ ഇന്ന് ഐഎസ്എല്ലിൽ ഉഗ്രൻ പോരാട്ടം?