in ,

സൺ‌ഡേ കളറാക്കാൻ ഇന്ന് ഐഎസ്എല്ലിൽ ഉഗ്രൻ പോരാട്ടം?

സൺഡേ ഫൺ‌ഡേ ആക്കുവാൻ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഒരുക്കിയിരിക്കുന്നത് ഒരു കിടിലൻ മത്സരം തന്നെയാണ്. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരും മുൻ ഐഎസ്എൽ ചാമ്പ്യൻമാരും തമ്മിലാണ് ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

സൺഡേ ഫൺ‌ഡേ ആക്കുവാൻ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഒരുക്കിയിരിക്കുന്നത് ഒരു കിടിലൻ മത്സരം തന്നെയാണ്. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരും മുൻ ഐഎസ്എൽ ചാമ്പ്യൻമാരും തമ്മിലാണ് ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

നിലവിലെ ഐഎസ്എൽ ജേതാക്കളായ ഹൈദരാബാദ് എഫ്സി മനോലോ മാർക്കസ് എന്ന പരിശീലകന് കീഴിൽ, ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം മത്സരത്തിൽ നേരിടുന്നത്.

ഗ്രേഗ് സ്റ്റിവാർട്ട്, ജോർഹെ പെരേര ഡയസ് തുടങ്ങി കിടിലൻ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിച്ച മുംബൈ സിറ്റി എഫ്സി സീസണിൽ ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ എത്തിയിരുന്നു. അഹമ്മദ് ജാഹൂ, മുർതദ ഫാൾ, ചാങ്തെ തുടങ്ങിയ വമ്പൻ താരങ്ങളും നീലകുപ്പായത്തിൽ മുംബൈ സിറ്റിക്ക് വേണ്ടി ഇന്ന് ബൂട്ട് കെട്ടും.

ഹൈദരാബാദിന്റെ കാര്യത്തിൽ നിലവിലെ ഐഎസ്എൽ ജേതാക്കളെന്ന വിശേഷണവുമായാണ് ഓഗ്ബച്ചയും സംഘവും വരുന്നത്. കഴിഞ്ഞ സീസണിൽ മുന്നിൽ നിന്ന് നയിച്ച ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ ബർതലോമിയോ ഓഗ്ബച്ചയിൽ തന്നെയാണ് ഈ സീസണിലും നിസാമുകാർ പ്രതീക്ഷ നൽകുന്നത്.

ഇന്ന് നടക്കുന്ന മുംബൈ സിറ്റി എഫ്സി vs ഹൈദരാബാദ് എഫ്സി മത്സരം ജിയോ ടിവി, ഡിസ്‌നി, ഹോട്സ്റ്റാർ, സ്റ്റാർസ്പോർട്സ് തുടങ്ങിയവയിൽ കാണാനാവും. മലയാളം കമന്ററിയോടെ ഏഷ്യാനെറ്റ്‌ പ്ലസിലും ഐഎസ്എൽ മത്സരങ്ങൾ കാണാം.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ് :

  • മുംബൈ സിറ്റി എഫ്സി

Phurba Lachenpa (GK);

Amey Ranawade, Rahul Bheke, Mourtada Fall, Mandar Rao Dessai;

Ahmed Jahouh, Lalengmawia;

Lallianzuala Chhangte, Greg Stewart, Bipin Singh, Jorge Pereyra Diaz.

  • ഹൈദരാബാദ് എഫ്സി

Laxmikant Kattimani (GK);

Manoj Mohammad, Odei Onaindia, Chinglensana Singh, Akash Mishra;

Nikhil Poojary, Hitesh Sharma, Joao Victor, Halicharan Nazary;

Joel Chianese, and Bartholomew Ogbeche.

“ഇനി അവർ തീരുമാനിക്കട്ടെ!!റീപ്ലേയിൽ എല്ലാവർക്കും കാണാം”

കിടിലൻ പോരാട്ടം?ഗോൾമഴയിൽ മുങ്ങി ഐഎസ്എൽ