in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സി- റോണോ പോരിന് സൗദിയിൽ കളമൊരുങ്ങുന്നു!!?; അതും പ്രൊ ലീഗിൽ; നിർണായക നീക്കങ്ങൾ

നിലവിൽ ഇന്റർമിയാമിയ്ക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇന്റർ മിയമി എംഎൽഎസ്സിലെ പ്ലേ ഓഫ് റൗണ്ടിന് യോഗ്യത നേടാതെ പുറത്തായിരുന്നു. പ്ലേ ഓഫിന് യോഗ്യത നേടാത്ത ടീമികളിലെ താരങ്ങൾക്ക് മറ്റു ലീഗുകളിലെ ക്ലബ്ബിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കാമെന്ന നിയമം അമേരിക്കയിലുണ്ട്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിക്ക് സൗദി അറേബ്യയിൽ നിന്നൊരു ഓഫർ ഉണ്ടായിരുന്നു. സൗദി വമ്പൻമാരായ അൽ ഹിലാലിന്റെതായിരുന്നു ആ ഓഫർ. എന്നാൽ അന്നത്തെ ലോകറെക്കോർഡ് തുക വാഗ്ദാനം മെസ്സി നിരസിക്കുകയും താരം ഇന്റർമിയാമിയിലേക്ക് കൂടുമാറുകയും ചെയ്തു.

എന്നാൽ അന്ന് പലരും മെസ്സി സൗദിയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. കാരണം ആരാധകർക്ക് മെസ്സി-റോണോ പോര് കാണാമായിരുന്നു. മെസി അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ ആരാധകർക്ക് അൽ ഹിലാൽ-അൽ നസ്ർ പോരാട്ടത്തിലൂടെ മെസ്സി റോണോ-പോര് കാണാമായിരുന്നു.

എന്നാൽ അന്ന് നടക്കാതെ പോയ ഈ ആഗ്രഹം ഇത്തവണ ചിലപ്പോൾ നടന്നേക്കുമെന്ന ചില റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയാണ്. മെസ്സിയെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തുന്നു എന്നാണ് പുതിയ വാർത്തകൾ.

നിലവിൽ ഇന്റർമിയാമിയ്ക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇന്റർ മിയമി എംഎൽഎസ്സിലെ പ്ലേ ഓഫ് റൗണ്ടിന് യോഗ്യത നേടാതെ പുറത്തായിരുന്നു. പ്ലേ ഓഫിന് യോഗ്യത നേടാത്ത ടീമികളിലെ താരങ്ങൾക്ക് മറ്റു ലീഗുകളിലെ ക്ലബ്ബിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കാമെന്ന നിയമം അമേരിക്കയിലുണ്ട്.

ഈ സാഹചര്യത്തിലാണ് സൗദി ക്ലബ്ബുകൾ വീണ്ടും മെസ്സിക്ക് വേണ്ടി ശ്രമം നടത്തുന്നത്. അൽ ഹിലാലിനെ കൂടാതെ മറ്റു സൗദി ക്ലബ്ബുകളും മെസ്സിക്ക് പിന്നാലെയുണ്ട്. എന്നാൽ മെസ്സിയെ ഈ കാലയളവിൽ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ബാഴ്സയും ശ്രമം നടത്തുന്നുണ്ട്.

ബ്രസീൽ അർജന്റീന പോരാട്ടം വീണ്ടും മടങ്ങിയെത്തുന്നു

പ്രബീറിന്റെ കഴുത്ത് ഞെരിച്ച താരത്തെ ആശാൻ ട്രോളിയോ? ചിത്രങ്ങൾ പുറത്ത്