in , ,

LOVELOVE

മലപ്പുറത്ത് ഉയർത്തെഴുന്നേറ്റ് മിശിഹാ

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. കട്ട്‌ഔടട്ടുകൾ ഒരുക്കിയും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചും കേരളക്കര ഖത്തർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ്.

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. കട്ട്‌ഔടട്ടുകൾ ഒരുക്കിയും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചും കേരളക്കര ഖത്തർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ്.

കോഴിക്കോട് പുല്ലാവൂർ പുഴയിൽ കട്ട്‌ഔട്ടുകൾ തന്നെയായിരുന്നു കേരളത്തിലെ ഫുട്ബോൾ ആവേശത്തിന്റെ പ്രധാന ചർച്ചാവിഷയം. ആദ്യം സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ട്‌ഔട്ട്‌ അർജന്റീനൻ മാധ്യമങ്ങൾ വരെ വാർത്തയാക്കിയപ്പോൾ പിന്നാലെ നെയ്മറും റോണോയും പുല്ലാവൂർ പുഴയിലെത്തി.

ഇതിനിടയിൽ നടന്ന മറ്റൊരു ചർച്ച മലപ്പുറം എടക്കരയിൽ സ്ഥാപിക്കാനൊരുങ്ങിയ മെസ്സിയുടെ കട്ട്‌ഔട്ട് തകർന്ന് വീണതാണ്. എന്നാൽ മെസ്സിയുടെ കട്ട്‌ഔട്ട്‌ തകർന്ന് വീണതിന് പിന്നാലെ അതേ സ്ഥലത്ത് തന്നെ മെസ്സി ഉയർത്തെഴുന്നേൽക്കുകയും ചെയ്തു.

തകർന്ന് വീണ കട്ട്‌ഔട്ട്‌ മണിക്കൂറുകൾക്കകം അർജന്റീന ആരാധകർ വീണ്ടും ഉയർത്തി. 68 അടി ഉയരത്തിലാണ് ആരാധകർ വീണ്ടും എടക്കരയിൽ കട്ട്‌ഔട്ട്‌ ഉയർത്തിയത്. ഒരു ലക്ഷത്തിലധികം രൂപയാണ് ഈ കട്ട്‌ഔട്ടിന് വേണ്ടി ചിലവായതെന്ന് ആരാധകർ പറഞ്ഞു.

അതേ സമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ ഇഷ്ട ടീമിന്റെയും ഇഷ്ടതാരങ്ങളുടെയും കട്ട്‌ഔട്ടുകളും ഫ്ലെക്സുകളും ഉയർത്തി ആരാധകർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ്.

ആ 5 ടീമുകൾ ബ്രസീലിന് വെല്ലുവിളിയാണ്; ലോകകപ്പിന് മുമ്പേ സഹതാരങ്ങൾക്ക് നെയ്മറുടെ മുന്നറിയിപ്പ്

ബ്ലാസ്റ്റർസിന് വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സിയണിഞ്ഞ താരങ്ങൾ..