ഖത്തർ ലോകകപ്പിനായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖരെല്ലാം ഇടം പിടിച്ച ശക്തമായ ടീമുമായാണ് ബ്രസീൽ ഖത്തറിലെക്കെത്തുന്നത്.
ലോകഫുട്ബാളിലെ കരുത്തരായ കാനറികൾക്ക് 2002 ന് ശേഷം ലോകകിരീടത്തിൽ മുത്തമിടാനായിട്ടില്ല. 2018 ലെ റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് പരാജയപ്പെട്ട് ബ്രസീൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനാൽ ഇത്തവണ എല്ലാം മുറിവുകളും ഉണക്കാനാണ് ബ്രസീൽ ഇറങ്ങുന്നത്.
നവംബർ 24 ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യപോരാട്ടം. ആദ്യ പോരാട്ടത്തിന് ഒരുങ്ങും മുമ്പേ ഈ ലോകകപ്പിൽ ബ്രസീലിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള 5 ടീമുകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയുമാണ് സൂപ്പർ താരം നെയ്മർ.
നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ലിയോണല്‍ മെസിയുടെ അര്‍ജന്റീന, മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയം എന്നിവര്‍ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്നാണ് നെയ്മര്‍ അഭിപ്രായപ്പെടുന്നത്.
ഖത്തർ ലോകകപ്പിനായുള്ള ബ്രസീൽ ടീം ഇപ്പ്രകാരം: ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ.