in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവുമോ?; ഖബ്രയുടെ ഉത്തരം ഇങ്ങനെ

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ ഫസ്റ്റ് ചോയിസ് റൈറ്റ് ബാക്കാണ് ഖബ്ര. എന്നാൽ ഖബ്രയുടെ കരാർ കാലാവധി ഈ സീസണോടെ അവസാനിക്കുകയാണ്. രണ്ട് വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ഈ സീസണോടെ താരത്തിന്റെ കരാർ കാലാവധി പൂർത്തിയാവുകയും ചെയ്യും.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഹർമൻ ജോത് സിങ് ഖബ്ര. കഴിഞ്ഞ സീസണിലാണ് ഖബ്ര ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. താരം ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുമ്പ് താരത്തെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പല ആരാധകർക്കും വിയോജിപ്പുണ്ടായിരുന്നു. ബദ്ധവൈരികളായ ബംഗ്ലൂരുവിൽ നിന്നും താരത്തെ കൊണ്ട് വരേണ്ട ആവശ്യമില്ലെന്നും 33 കാരനായ താരത്തെ ടീമിലെത്തിച്ചിട്ട് ബ്ലാസ്റ്റേഴ്‌സിന് എന്ത് ഗുണമാണ് ഉള്ളതെന്നുമടക്കമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ വിമർശനങ്ങളെ കാറ്റിൽ പറത്തി ആരാധകരുടെ ഹൃദയം കീഴടക്കുന്ന ഖബ്രയെയാണ് പിന്നീട് നമ്മൾ കണ്ടത്. ചുരുങ്ങിയ മത്സരം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായി ഖബ്ര മാറുകയും ചെയ്തു.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ ഫസ്റ്റ് ചോയിസ് റൈറ്റ് ബാക്കാണ് ഖബ്ര. എന്നാൽ ഖബ്രയുടെ കരാർ കാലാവധി ഈ സീസണോടെ അവസാനിക്കുകയാണ്. രണ്ട് വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ഈ സീസണോടെ താരത്തിന്റെ കരാർ കാലാവധി പൂർത്തിയാവുകയും ചെയ്യും.

കരാർ അവസാനിക്കാനിരിക്കെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്ന ചോദ്യത്തിൽ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഖബ്ര.പ്രമുഖ കായിക മാധ്യമമായ സ്പോർട്സ് കീടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ഖബ്ര മറുപടി നൽകിയത്.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ക്ലബ്ബാണ്. ക്ലബ്ബിന്റെ പുതിയ പദ്ധതിയിൽ ഞാൻ ഉണ്ടോ എന്നറിയില്ല. ഇപ്പോൾ പുതിയ കരാറിനെ പറ്റി ചിന്തിക്കുന്നില്ലെന്നും നിലവിൽ ഇവിടെ ഉള്ള സമയത്ത് ക്ലബ്ബിനായി കൂടുതൽ പ്രകടനം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും ഖബ്ര പറഞ്ഞു.

ഐഎസ്എൽ പോയന്റ് ടേബിൾ ഇങ്ങനെ.. ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..

ആ 5 ടീമുകൾ ബ്രസീലിന് വെല്ലുവിളിയാണ്; ലോകകപ്പിന് മുമ്പേ സഹതാരങ്ങൾക്ക് നെയ്മറുടെ മുന്നറിയിപ്പ്