in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇത്തവണ കരുത്ത് കൂടും;അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇപ്പ്രകാരം

അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഇലവൻ എങ്ങനെയായിരിക്കും എന്നുള്ളത് ഏവർക്കും ആകാംഷയുള്ള കാര്യമാണ്. എന്നാൽ എങ്ങനെയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലെ ആദ്യഇലവൻ എന്ന് നമുക്ക് പരിശോധിക്കാം.

അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഇലവൻ എങ്ങനെയായിരിക്കും എന്നുള്ളത് ഏവർക്കും ആകാംഷയുള്ള കാര്യമാണ്. എന്നാൽ എങ്ങനെയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലെ ആദ്യഇലവൻ എന്ന് നമുക്ക് പരിശോധിക്കാം.

4-4-2 എന്ന ഫോർമേഷൻ തന്നെയായിരിക്കും ഇവാൻ വുകമനോവിച്ച് അടുത്ത സീസണിലും ഉപയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത പ്രഭ്സുഖാൻ ഗിൽ തന്നെയായിരിക്കും അടുത്ത സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ.

സെന്റർബാക്കുകളായി ലെസ്‌കോവിച്ചും ഇന്ത്യൻ താരങ്ങളായ ഹോർമിപാമും തന്നെയിരിക്കും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ഈ കൂട്ട്കെട്ട് നടത്തിയത്. ലെഫ്റ്റ് ബാക്കായി നായകൻ ജെസ്സൽ ഇവാന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തും. റൈറ്റ് ബാക്കായി ഖബ്രയും.

നാലാംഗ മധ്യനിരയിൽ ജീക്സൺ സിങ്ങും പൂട്ടിയയും സെൻട്രൽ മിഡ്‌ഫീൽഡറിന്റെ റോളുകൾ നിർവഹിക്കും. വലത് വിങ്ങിൽ ഒരു ക്രിയേറ്റിവ് മിഡ്‌ഫീൽഡറായി ലൂണയും ഇടത് വിങ്ങിൽ ഒരു മൂന്നാം സ്ട്രൈക്കരുടെ റോളിൽ സഹലും അണിനിരക്കുമ്പോൾ കഴിഞ്ഞ സീസണിലെ മിഡ്‌ഫീൽഡ് കോമ്പൊ തന്നെയായിരിക്കും ഇത്തവണയും ഉണ്ടാവുക. കൂടാതെ ഇവാൻ കലിയുഷ്നി, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, സൗരവ് മോണ്ടേൽ എന്നിവരും പകരക്കാരുടെ ബെഞ്ചിൽ ഉണ്ടാവും.

ഗ്രീക്ക് സംഖ്യത്തെ തന്നെയായിരിക്കും അടുത്ത സീസണിൽ ആശാൻ ആക്രമണദൗത്യം ഏൽപ്പിക്കുക. അപോസ്തലാസ് ജിയാനു, ഡയമന്തകോസ് എന്നിവർ ആയിരിക്കും അക്രമണത്തിന് കരുത്ത് നൽകുക.

അരുത്; ഈ നീക്കം സഞ്ജുവിന്റെ കരിയർ തന്നെ നശിപ്പിച്ചേക്കും

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ ഞെട്ടിച്ച് പ്രശാന്ത് ക്ലബ്ബ് വിടുന്നു..