in , , ,

CryCry AngryAngry OMGOMG

തുടക്കം പാളുമോ? ബ്ലാസ്റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്ത്

ഇവാൻ ആശാന്റെ അസാനിധ്യത്തേക്കാൾ വലിയ തിരിച്ചടിയാണ് ആശാന് പകരം കേരള ബ്ലാസ്റ്റേഴ്‌സിന് തന്ത്രങ്ങൾ മെനയുന്ന ഫ്രാങ്ക് ഡോവന്റെ ഇതുവരെയുള്ള കണക്കുകൾ.സൂപ്പർ കപ്പിലും, ഡ്യുറണ്ട് കപ്പിലും ഇവാൻ ആശാന്റെ വിലക്ക് കാരണം ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ ആയിരുന്നു.

ഐഎസ്എൽ പത്താം സീസണ് സെപ്റ്റംബർ 21 ന് കൊച്ചിയിൽ പന്തുരുളുകയാണ്. ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു എഫ് സിയെയായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരിക എന്നാണ് റിപ്പോർട്ടുകൾ. ഐഎസ്എല്ലിന്റെ പത്താം സീസൺ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ തിരിച്ചടി ആദ്യ നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഇവാൻ വുകമനോവിച്ച് ഉണ്ടാവില്ല എന്നുള്ളതാണ്.

കാരണം കഴിഞ്ഞ സീസണിലെ ബംഗളൂരു എഫ്സിക്കെതിരായുള്ള പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇവാൻ വുകമനോവിച്ച് തന്റെ കളിക്കാരെയും കൂട്ടി കളം വിട്ടതിന് പിന്നാലെ എഐഎഫ്എഫ് വിലക്കും പിഴയും ഏർപ്പെടുത്തിയിരുന്നു.പത്ത് മത്സരങ്ങളിലേക്കാണ് ഇവാൻ ആശാന് വിലക്കേർപ്പെടുത്തിയത്.

സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലുമായി ആറ് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതോടെ ഇനി നാല് മത്സരങ്ങളിലാണ് ആശാന്റെ വിലക്ക് ബാക്കിയുള്ളത്. അതായത് ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളിലും ഇവാൻ വുകമനോവിച്ച് ഉണ്ടാവില്ല എന്നുള്ളതാണ്.

ഇവാൻ ആശാന്റെ അസാനിധ്യത്തേക്കാൾ വലിയ തിരിച്ചടിയാണ് ആശാന് പകരം കേരള ബ്ലാസ്റ്റേഴ്‌സിന് തന്ത്രങ്ങൾ മെനയുന്ന ഫ്രാങ്ക് ഡോവന്റെ ഇതുവരെയുള്ള കണക്കുകൾ.സൂപ്പർ കപ്പിലും, ഡ്യുറണ്ട് കപ്പിലും ഇവാൻ ആശാന്റെ വിലക്ക് കാരണം ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ ആയിരുന്നു. ഡോവന്റെ പരിശീലനത്തിൽ ആറ് മത്സരങ്ങളിൽ രണ്ട് മത്സരത്തിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചിട്ടുള്ളു.അതിലൊന്ന് എയർഫോഴ്സ് ടീമിനെതിരെയാണ് എന്നുള്ളതും എടുത്ത് പറയേണ്ട കാര്യമാണ്.

ശ്രീനിധി ഡക്കാൻ, ഗോകുലം കേരള, ബംഗളൂരു എഫ് സിയുടെ റിസേർവ് ടീം, എന്നിവരോട് പോലും ടീമിനെ വിജയിപ്പിച്ചെടുക്കാൻ ഫ്രാങ്ക് ഡോവന് സാധിച്ചില്ല. കൂടാതെ ഈ രണ്ട് ടൂർണമെന്റിലും ബ്ലാസ്റ്റേഴ്‌സ് ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സിൽ അത്ര മികച്ച കണക്കുകളില്ലാത്ത ഫ്രാങ്ക് ഡോവനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ നാല് മത്സരങ്ങളിലും പരിശീലകനായി ഉണ്ടാകുക എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

ബ്ലാസ്‌റ്റേഴ്‌സിന്റെ യു എ ഇ പ്രീ സീസൺ നിരവധി താരങ്ങൾ ടീമിൽ ഇല്ല

ഈ ദിവസങ്ങളിൽ തീപാറും??ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരതീയതികൾ ലഭിച്ചു?