in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഒരൊറ്റ മത്സരം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്ന് യുവതാരം

ഒരൊറ്റ മത്സരം കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്ന താരമാണ് ഫ്രഡി ലാല്ലമ്വാ. ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ 21 കാരനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരും ഇത്തവണ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടിയെത്തുകയും ചെയ്ത പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് ഫ്രഡിയെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന താരം മിസോറം സ്വദേശിയാണ്. 3 വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ഫ്രഡിയെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് നീക്കം മികച്ചതാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതിനുള്ള കാരണം താരം നടത്തിയിയ പ്രകടനം തന്നെയാണ്.

ഇക്കഴിഞ്ഞ യുഎഇ പ്രീസീസൺ ടൂറിലെ മൂന്നാം മത്സരത്തിൽ ഫ്രഡി ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. അൽ ജസീറ ഹംറയ്ക്കതിരെയാ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു കയറിയപ്പോൾ മധ്യ നിരയിൽ നിർണായക പ്രകടനം നടത്താൻ ഫ്രഡിയ്ക്ക് സാധിച്ചു.

എതിരാളികളുടെ മുന്നേറ്റം കൃത്യമായി തടഞ്ഞും ടീമിന്റെ മുന്നേറ്റത്തിന് മികച്ച സഹായവും നൽകി ഒരു ഡിഫൻസീവ് മിഡ്ഫീല്ഡറുടെ റോൾ വളരെ കൃത്യമായി നിർവഹിക്കുന്ന ഫ്രഡിയുടെ പ്രകടനം അൽ ജസീറയ്ക്കെതിരെയുള്ള മത്സരത്തിൽ നാം കണ്ടതാണ്.

മികച്ച രീതിയിൽ താരം പന്ത് തട്ടുമ്പോൾ അത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ സന്തോഷം നൽകുന്നു. താരം ഈ പ്രകടനം ഐഎസ്എല്ലിലും നടത്തട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന. എന്ത് കൊണ്ടും ജീക്സൺ സിംഗിനൊപ്പം മധ്യനിരയിൽ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്ന താരമാണ് ഫ്രഡി. ജീക്സൺ, വിബിൻ, ഡാനിഷ് എന്നിവർക്കൊപ്പം ഫ്രഡി മികച്ച പ്രകടനം നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര കൂടുതൽ ശ്കതമാവും.

ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർ താരത്തിന് ആദ്യ മത്സരം കളിക്കാൻ സാധിക്കില്ല

അന്ന് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിച്ചു; പക്ഷെ ഇന്നവൻ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം