ഫുട്ബോൾ ലോകം ഇപ്പോൾ ഏറെ ഉറ്റു നോക്കുന്നത് ഖത്തർ ലോകകപ്പാണ്. ഖത്തർ ലോകകപ്പ് അതിന്റെ പ്രീക്വാർട്ടർ റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. ഖത്തറിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടർ മറികടക്കുമെന്ന് ശേഷിക്കുന്ന റൗണ്ടുകളിൽ വിജയം ആവർത്തിച്ച് ഫൈനലിൽ ആര് വിജയിക്കുമെന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.
ഖത്തർ ലോകകപ്പ് വലിയ രീതിയിൽ ചർച്ച ആകുമ്പോഴും ഇപ്പോൾ അതിനേക്കാൾ കൂടുതൽ ചർച്ചയാവുന്നത് അടുത്ത ഫിഫ ലോകകപ്പ് തന്നെയാണ്. അമേരിക്ക, കാനഡ,മെക്സിക്കോ എന്നീ മൂന്നു വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് 2026 ലെ ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്.
എന്നാൽ 2026 ലെ ലോകകപ്പിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ ഗ്രൂപ്പ് സ്റ്റേജിൽ മത്സരിക്കുന്ന ആദ്യത്തെ ലോകകപ്പാകും അടുത്ത ലോകകപ്പ്. യോഗ്യത നേടുന്ന 48 ടീമുകളെ 16 ഗ്രൂപ്പുകളിലായി തരംതിരിക്കും.ഓരോ ഗ്രൂപ്പിലും മൂന്നുവിധം ടീമുകൾ ഉണ്ടാകും. പരസ്പരം പോരാടിയതിനു ശേഷം ഗ്രൂപ്പ് പ്രകടനത്തിലെ നോക്കിയായിരിക്കും പിന്നീട് പ്രീക്വാട്ടർ ഉറപ്പിക്കുക.
അടുത്ത ലോകകപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സുപ്രധാന റിപ്പോർട്ട് കൂടി പുറത്തുവരികയാണ് ഇതുവരെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ മത്സരം സമനിലയായാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചിരുന്നത്. പെനാൽറ്റി ഗ്രൂപ്പ് ഘട്ടങ്ങളിൽ ഉണ്ടായിരുന്നില്ല.എന്നാൽ 2026 ലെ ലോകകപ്പോടുകൂടി ഗ്രൂപ്പ് ഘട്ടങ്ങളിലും മത്സരം സമനിലയിൽ ആയാൽ പെനാൽറ്റി ഷൂട്ടൗട്ട് ഉണ്ടാകും എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫുട്ബോൾ ആരാധകർക്ക് ഫിഫയുടെ ഈ നിയമത്തെപ്പറ്റി രണ്ട് അഭിപ്രായമുണ്ട്. നേരത്തെയുള്ള ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ പോലെ തന്നെ കാര്യങ്ങൾ മതിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടങ്ങളിലും പെനാൽറ്റി ഷൂട്ടൗട്ട് ഉണ്ടാകുന്നത് നല്ലതാണ് എന്ന് അഭിപ്രായവും ചില ആരാധകർ ഉന്നയിക്കുന്നുണ്ട്.