in , ,

LOVELOVE

തലവര മാറ്റാൻ നോർത്ത് ഈസ്റ്റ്; ഇന്ത്യൻ ഡിഫൻഡറെ ടീമിലെത്തിക്കാൻ നീക്കം

ഇതുവരെ ഒരു മത്സരങ്ങളിൽപോലും വിജയിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിട്ടില്ല . എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മോശം ഫോം മാറ്റിയെടുക്കാൻ വേണ്ടി ജനുവരി ട്രാൻസ്ഫറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നോ നാലോ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുമെന്ന് പരിശീലകൻ മാർക്കോ ബാൽബുൽ നേരത്തേ പറഞ്ഞതാണ് .

ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് . ഇതുവരെ ഒരു മത്സരങ്ങളിൽപോലും വിജയിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിട്ടില്ല . എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മോശം ഫോം മാറ്റിയെടുക്കാൻ വേണ്ടി ജനുവരി ട്രാൻസ്ഫറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നോ നാലോ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുമെന്ന് പരിശീലകൻ മാർക്കോ ബാൽബുൽ നേരത്തേ പറഞ്ഞതാണ് .

ഇപ്പോഴിതാ ജനുവരി ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമിട്ടു കൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വമ്പൻ നീക്കം നടത്തുകയാണ് . ബംഗളൂരു എഫ്സിയുമായി കരാർ അവസാനിപ്പിച്ച ഇന്ത്യൻ പ്രതിരോധ താരം ഹിറാ മോണ്ടേലിനെ സ്വന്തമാക്കാനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഈ ഇരുപത്തിയാറുകാരനെ ഈ സീസൺ തുടക്കത്തിലാണ് ബംഗളുരു എഫ്‌സി സ്വന്തമാക്കുന്നത്. എന്നാൽ ബംഗളുരു എഫ്‌സിയിൽ തനിക്ക് കളിസമയം കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബംഗളുരു എഫ്‌സിയുമായി താരം കരാർ അവസാനിപ്പിക്കുന്നത് .

നിലവിൽ ഫ്രീ ഏജന്റായ ഹിറാ മോണ്ടേലിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലക്ഷ്യമിടുന്നത് . സീസണിലെ തങ്ങളുടെ മോശം ഫോമിന് ഒരു മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് ഇതിലൂടെ നോർത്ത് ഈസ്റ്റ് കരുതുന്നത് . ലെഫ്റ്റ് ബാക്കായി കളിക്കുന്ന ഹിറാ മോണ്ടേൽ റൈറ്റ് ബാക്ക്, ലെഫ്റ്റ് വിങ്ങർ തുടങ്ങി പൊസിഷനുകളിലും കളിക്കാൻ കെല്പുള്ള താരമാണ്.

സീസണിൽ ഇത് വരെ എട്ട് മത്സരങ്ങൾ കളിച്ച നോർത്ത് ഈസ്റ്റിന് ഒരു മത്സരത്തിൽ ഓളും വിജയിക്കാനായിട്ടില്ല. ഒരു സമനില പോലും നേടാത്ത നോർത്ത് ഈസ്റ്റിന് ഇത് വരെ ഒരു പോയിന്റ് പോലും നേടാനായില്ല. ജനുവരി ട്രാൻസ്ഫറിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് തുടർപരാജയങ്ങൾ ഒഴിവാക്കാനാണ് നോർത്ത് ഈസ്റ്റ് ലക്ഷ്യമിടുന്നത്.

അടുത്ത ലോകകപ്പ് മുതൽ സമനില ഉണ്ടാവില്ല; സുപ്രധാന മാറ്റങ്ങൾക്കൊരുങ്ങി ഫിഫ

ഇതാണ് സുൽത്താൻ ‘ എഫക്ട്’; ബ്രസീലിന്റെ വിജയത്തിൽ താരമായത് നെയ്മർ