in , ,

LOVELOVE LOLLOL

ഈ നാല് കാര്യങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് തുണയാവും

ഐഎസ്എൽ പ്രഥമകിരീടം ലക്ഷ്യമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണ് വേണ്ടി തയാറാവുന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ വീണ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോരായ്മകൾ മറികടന്ന് കിരീടത്തിലേക്ക് മുത്തമിടുമെന്ന് തന്നെയാണ് ആരാധഭകരും കരുതുന്നത്. അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഘടകമാകുന്ന നാല് കാര്യങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

ഐഎസ്എല്ലിൽ പ്രഥമകിരീടം ലക്ഷ്യമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണ് വേണ്ടി തയാറാവുന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ വീണ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോരായ്മകൾ മറികടന്ന് കിരീടത്തിലേക്ക് മുത്തമിടുമെന്ന് തന്നെയാണ് ആരാധഭകരും കരുതുന്നത്. അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഘടകമാകുന്ന നാല് കാര്യങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

  1. ഇവാൻ വുകമനോവിച്ച്

പ്രതീക്ഷകൾ അസ്തമിച്ച ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും സ്വപ്‍നം കാണാൻ പഠിപ്പിച്ചത് ഇവാൻ വുകമനോവിച്ച് എന്ന ആശാൻ തന്നെയാണ്. തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കാൻ ആശാന് സാധിച്ചു. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച അഗ്ഗ്രെസീവ് സ്റ്റൈൽ ഫുട്ബോൾ കളിപ്പിച്ച് ആശാൻ ആരാധകരുടെ മനംകവർന്നു. ആശാന്റെ തന്ത്രങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ അനുകൂല ഘടകം

2.അഡ്രിയാൻ ലൂണ

കഴിഞ്ഞ സീസണിൽ 7 ഗോളുകളും 7 അസ്സിസ്റ്റുമായി ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ മാന്ത്രികത കാണിച്ച മായാജാലക്കാരനാണ് ലൂണ. ഫ്രീകിക്ക് ഗോളുകളും കർവിങ് ഗോളുകളും നേടാൻ കെൽപ്പുള്ള ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലെയും കുന്തമുന. അൽവാരോയും ഡയസും ടീം വിട്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ എഞ്ചിൻ ഇവിടെ തന്നെയുണ്ട് എന്നാണ്. 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാറുള്ള ലൂണ തന്നെയാണ് അടുത്ത സീസണിലേയും തുറുപ്പുചീട്ട്. ഒപ്പം കലിയുഷ്നി, ഡയമന്തകോസ്, ജിയാനു തുടങ്ങിയവരും കൂട്ടിനുണ്ട്.

  1. സഹൽ

ഐഎസ്എല്ലിൽ ആകെ 7 ഗോളുകൾ നേടിയ സഹൽ അതിൽ 6 ഗോളുകളും നേടിയത് കഴിഞ്ഞ സീസണിലായിരുന്നു. ഇവാന്റെ കീഴിൽ ഒരു ഗോൾ സ്ക്കോറിങ് മിഡ്‌ഫീൽഡറായി സഹൽ മാറിയിരിക്കുന്നു. സഹലിന്റെ ഈ മാറ്റം തന്നെയാണ് അടുത്ത സീസണിലെ മുതൽകൂട്ട്

  1. ആരാധകർ

കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മിസ്സ്‌ ചെയ്തത് കൊച്ചിയിലെ മഞ്ഞക്കടലാണ്. ഈ സീസണിൽ വീണ്ടും ആരാധകർ എത്തിതുടങ്ങുമ്പോൾ ആരാധകബലമുള്ള ബ്ലാസ്റ്റേഴ്‌സിന് നല്ലൊരു ഹോം ഗ്രൗണ്ട് അന്തരീക്ഷം ഉണ്ടാവുകയും താരങ്ങളുടെ പ്രകടനത്തെ കൂടുതൽ കരുത്തുള്ളതുമാക്കും

ഇത് ഫൈനലാണ്, വിജയം മാത്രമാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ്(R) പരിശീലകൻ

ലൈവ് കാണാം, സെമിഫൈനൽ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്, ലൈനപ്പുകൾ പ്രഖ്യാപിച്ചു?