in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഈ രണ്ട് കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പോസറ്റീവാണ്

ഗോളടിക്കാൻ അറിയാത്ത സ്ട്രൈക്കർ, അൽവാരോയെയും ഡയസിനേയും കണ്ട് പഠിക്ക് തുടങ്ങിയ വിമർശനം കേട്ട താരമാണ് ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമണ്ടകോസ്.എന്നാൽ വിമർശനങ്ങൾക്ക് മറുപടിയായി തന്റെ അഞ്ചാം മത്സരത്തിൽ ഗോൾ ക്ഷാമം പരിഹരിച്ചിരിക്കുകയാണ് താരം. ഡയമണ്ടകോസിന് ഗോളുകൾക്ക് തുടക്കം കുറിക്കാനായി എന്നത് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ അനുകൂല ഘടകമാണ്.

ഇന്നലെ നോർത്ത് ഈസ്റ്റിനെതിരായുള്ള മത്സരത്തിൽ 3-0 എന്ന സ്കോർലൈനിൽ വിജയിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനും ആരാധകർക്കും ആത്മവിശ്വാസം നൽകുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയം.

പ്രകടനത്തിൽ ഒരൽപ്പം ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകേണ്ടതുണ്ടെങ്കിലും ഗോവയ്ക്കെതിരായ അടുത്ത മത്സരത്തിൽ പ്രകടനത്തിലെ പോരായ്മകൾ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

പ്രകടനത്തിൽ ഒരൽപം പിന്നോട്ട് പോയെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് പോസിറ്റീവായ രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. രണ്ട് താരങ്ങളുടെ പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോസറ്റീവ് ഘടകം.

ഗോളടിക്കാൻ അറിയാത്ത സ്ട്രൈക്കർ, അൽവാരോയെയും ഡയസിനേയും കണ്ട് പഠിക്ക് തുടങ്ങിയ വിമർശനം കേട്ട താരമാണ് ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമണ്ടകോസ്.എന്നാൽ വിമർശനങ്ങൾക്ക് മറുപടിയായി തന്റെ അഞ്ചാം മത്സരത്തിൽ ഗോൾ ക്ഷാമം പരിഹരിച്ചിരിക്കുകയാണ് താരം. ഡയമണ്ടകോസിന് ഗോളുകൾക്ക് തുടക്കം കുറിക്കാനായി എന്നത് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ അനുകൂല ഘടകമാണ്.

മോശം പ്രകടനത്തിന്റെ പേരിൽ പഴി കേട്ട മറ്റൊരു താരമാണ് മലയാളി താരം സഹൽ അബ്ദുൽ സമദ്. എന്നാൽ ഇന്നലെ പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകൾ നേടി സഹലും തിരിച്ച് വരവിന്റെ സൂചന വ്യക്തമാക്കിയതോടെ സഹലിന്റെ കാര്യത്തിലും ഡയമണ്ടകോസിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനും ആരാധകർക്കും ശുഭപ്രതീക്ഷ വന്നിരിക്കുകയാണ്.

പുത്തൻ നാഴികകല്ല് പിന്നിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്

അടിച്ചോ, ജയിച്ചോ, പാറിക്കോ