in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പുത്തൻ നാഴികകല്ല് പിന്നിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ 150 മത്സരങ്ങൾ പൂർത്തികരിച്ച ബ്ലാസ്റ്റേഴ്‌സ് 43 വിജയങ്ങളും 53 സമനിലയും നേടി. ഇതിനിടയിൽ 54 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയമറിയുകയും ചെയ്തു. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി നേരിട്ടത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ്. എന്നാൽ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് 150 ആം മത്സരത്തിൽ അവരെ വമ്പൻ സ്‌കോറിൽ പരാജയപ്പെടുത്തുകയും ചെയ്തു.

ഇന്നലെ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തോട് കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ ഒരു പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. ഐഎസ്എല്ലിൽ 150 മത്സരങ്ങൾ പൂർത്തീകരിച്ച ക്ലബ് എന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെത്തെ മത്സരത്തോട് കൂടി സ്വന്തമാക്കിയത്.

ഐഎസ്എല്ലിൽ 150 മത്സരങ്ങൾ പൂർത്തികരിച്ച ബ്ലാസ്റ്റേഴ്‌സ് 43 വിജയങ്ങളും 53 സമനിലയും നേടി. ഇതിനിടയിൽ 54 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയമറിയുകയും ചെയ്തു. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി നേരിട്ടത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ്. എന്നാൽ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് 150 ആം മത്സരത്തിൽ അവരെ വമ്പൻ സ്‌കോറിൽ പരാജയപ്പെടുത്തുകയും ചെയ്തു.

150 ആം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നോർത്ത് ഈസ്റ്റിനെതിരെ ഒരു വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്നലെ നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3-0 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിത്രി ഡയമന്തകോസ് ഒരു ഗോൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇരട്ടഗോളുകൾ നേടി.

ഐഎസ്എല്ലിൽ 150 മത്സരങ്ങൾ പൂർത്തീകരിച്ച ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ 2 തവണ സൂപ്പർ കപ്പിലും 8 തവണ ഡ്യൂറൻഡ് കപ്പിലും ഇറങ്ങിയിട്ടുണ്ട്. സൂപ്പർ കപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ഡ്യൂറണ്ട് കപ്പിൽ 3 വിജയവും ഒരു സമനിലയും 4 പരാജയവുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

നവംബർ 13 ന് ഇനി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരളാ ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലാണ് മത്സരം. ഗോവയെ കൂടി തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ച് വരവ് കൂടുതൽ ശക്തമാക്കാം.

ബ്ലാസ്റ്റേഴ്‌സ് മിന്നിയ മത്സരത്തിലെ കണക്കെടുപ്പ് ഇങ്ങനെ..

ഈ രണ്ട് കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പോസറ്റീവാണ്