in , , ,

LOVELOVE

അടിച്ചോ, ജയിച്ചോ, പാറിക്കോ

തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം ഇന്നലെ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ ഗുവാഹാട്ടിയിലെ നടന്ന മത്സരത്തിൽ 3-0 നാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമണ്ടകോസ്, സഹൽ അബ്ദുൽ സമദ് എന്നിവർ സീസണിലാദ്യമായി ഗോൾ നേടിയ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ മുട്ട് കുത്തിച്ചത്.

ഇന്നലെത്തെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്. 3 പരാജയങ്ങൾക്ക് ശേഷം നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയം ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ മാനസികമായി ആത്മവിശ്വാസവും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ ഇനിയും മാറ്റങ്ങൾ ആവശ്യമാണ്. ഇന്നലെ വലിയ പ്രകടനം എന്ന രീതിയിലുള്ള മാറ്റം ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നില്ല. എങ്കിലും മത്സരഫലം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നു.

നിലവിലെ നോർത്ത് ഈസ്റ്റിന്റെ മോശം പ്രകടനം തന്നെയാണ് അത്ര മികച്ച പ്രകടനം കാഴ്ച വെക്കാതിരിന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. പക്ഷെ ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം സ്വന്തമാക്കണമെങ്കിൽ ഈ പ്രകടനത്തിൽ നിന്നും ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നോർത്ത് ഈസ്റ്റിനെതിരെയുള്ള വിജയത്തിൽ നിന്നുള്ള ആത്മവിശ്വാസം മുതലെടുത്ത് വരും മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഈ രണ്ട് കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പോസറ്റീവാണ്

ഇജ്ജാതി പ്രകടനം; ബ്ലാസ്റ്റേഴ്‌സ് താരത്തെ വാനോളം പുകഴ്ത്തി ആരാധകർ