in , , ,

LOVELOVE LOLLOL OMGOMG

ഇജ്ജാതി പ്രകടനം; ബ്ലാസ്റ്റേഴ്‌സ് താരത്തെ വാനോളം പുകഴ്ത്തി ആരാധകർ

മലയാളി താരം കെപി രാഹുലിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കീഴടക്കിയത്.ആദ്യ 3 മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഴിയാത്ത രാഹുൽ ആ മത്സരങ്ങളിലൊക്കെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇതോടെ മുംബൈയ്ക്കെതിരെ താരം ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ. മലയാളി താരം കെപി രാഹുലിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കീഴടക്കിയത്.ആദ്യ 3 മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഴിയാത്ത രാഹുൽ ആ മത്സരങ്ങളിലൊക്കെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇതോടെ മുംബൈയ്ക്കെതിരെ താരം ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്തു.

മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും രാഹുലിന്റെ പ്രകടനം മികച്ച് നിന്നു. ഇന്നലെ നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോഴും രാഹുലിന്റെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റി.

മൈതാനം മുഴുവനും നിറഞ്ഞ് കളിക്കുന്ന രാഹുലിനെയാണ് ഇന്നലെ ആരാധകർ കണ്ടത്. ഇന്നലെ സഹൽ അബ്ദുൽ സമദിന്റെ ആദ്യ ഗോളിനും വഴിയൊരുക്കിയത് രാഹുൽ തന്നെയാണ്.

സീസണിലിത് വരെ അഞ്ച് മത്സരങ്ങളിലും ഇറങ്ങിയ രാഹുൽ 254 മിനുട്ടുകൾ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചു. ഇതിൽ ഒരു ഗോളും രണ്ട് അസിസ്റ്റും താരം തന്റെ പേരിലാക്കി. ഒപ്പം 3 ഇന്റർസെപ്‌ഷനും.

മികച്ച പ്രകടനം പുറത്തെടുക്കുന്ന രാഹുൽ ഇതിനോടകം തന്നെ വിദേശ സ്ട്രൈക്കർ അപ്പോസ്തലാസ് ജിയാനുവിന് പകരം പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ ആദ്യഇലവനിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഈ മികച്ച പ്രകടനം സീസണിലൊടുനീളം കാഴ്ച വെയ്ക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

അടിച്ചോ, ജയിച്ചോ, പാറിക്കോ

വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തലവേദന ഒഴിയുന്നില്ല