നോർത്ത് ഈസ്റ്റിനെ 3-0 ന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയിലെ ചില പോരായ്മകൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകന് തലവേദനയാകുമെന്നുറപ്പാണ്.
നോർത്ത് ഈസ്റ്റിനെതിരെ 3 ഗോളുകൾക്ക് വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും പ്രകടമായ പോരായ്മ പ്രതിരോധനിര തന്നെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച വിക്ടർ മോങ്കിൽ, ഖബ്ര, ജെസ്സൽ എന്നിവരെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ കളി തുടങ്ങിയത്.
നിശു കുമാർ, സന്ദീപ് സിങ് എന്നിവർ ആദ്യ ഇലവനിൽ വന്നപ്പോൾ സെന്റർ ബാക്ക് ഹോർമിപാമും ആദ്യ ഇലവനിലേക്ക് തിരിച്ചെത്തി. പ്രതിരോധനിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുണെങ്കിലും ഡിഫെൻസിന്റെ പ്രകടനത്തിൽ ആരാധകർ അത്ര ഓക്കേ അല്ല.
നോർത്ത് ഈസ്റ്റിനെതിരെ വിജയിക്കാൻ ഈ പ്രകടനം മതിയായിരുന്നെങ്കിലും ഇനിയും ബ്ലാസ്റ്റേഴ്‌സിന് നിർണായക മത്സരങ്ങൾ വമ്പന്മാരോട് കളിക്കാനുള്ളതിനാൽ തന്നെ പ്രതിരോധം ഇനിയും മികച്ച് നിൽക്കേണ്ടതുണ്ട്.
ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡിൽ ആകെ 8 പരിചയസമ്പന്നരായ പ്രതിരോധതാരങ്ങൾ ഉണ്ടെങ്കിലും അതിൽ 7 പേരെ ഉപയോഗിച്ചിട്ടും പ്രതിരോധം ശക്തമായിട്ടില്ല എന്നത് പരിശീലകന് തലവേദനയാകും. വരും മത്സരങ്ങളിൽ പ്രതിരോധം മികച്ചതാക്കാൻ തന്നെയായിരിക്കും ഇവാൻ ആശാൻ ശ്രമിക്കുക.