in ,

ബ്ലോക്ക്‌ബസ്റ്റർ പോരാട്ടം?ബലാബലം മുംബൈയും മോഹൻ ബഗാനും?

പലതവണ താരങ്ങൾ ഏറ്റുമുട്ടിയും റെഡ് കാർഡ് കണ്ടും അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗ് സൂപ്പർ സൺ‌ഡേ ക്ലാസ്സിക് പോരാട്ടത്തിൽ ആരാധകർക്ക് കണ്ണിന് കുളിർമയേകിയ കിടിലൻ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ സമനില നേടി എടികെ മോഹൻ ബഗാൻ. മുംബൈ സിറ്റിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രണ്ട് തവണ ലീഡ് നേടിയ മുംബൈ സിറ്റിക്കെതിരെ എടികെ മോഹൻ ബഗാൻ സമനില നേടിയെടുക്കുന്നത്

പലതവണ താരങ്ങൾ ഏറ്റുമുട്ടിയും റെഡ് കാർഡ് കണ്ടും അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗ് സൂപ്പർ സൺ‌ഡേ ക്ലാസ്സിക് പോരാട്ടത്തിൽ ആരാധകർക്ക് കണ്ണിന് കുളിർമയേകിയ കിടിലൻ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ സമനില നേടി എടികെ മോഹൻ ബഗാൻ. മുംബൈ സിറ്റിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രണ്ട് തവണ ലീഡ് നേടിയ മുംബൈ സിറ്റിക്കെതിരെ എടികെ മോഹൻ ബഗാൻ സമനില നേടിയെടുക്കുന്നത്.

മുംബൈ അറീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ചാങ്തെയിലൂടെ ലീഡ് നേടി ആദ്യ പകുതി കളം വിട്ട ഹോം ടീം മുംബൈ സിറ്റി എഫ്സിക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-മിനിറ്റിൽ ജോണി കൗകെയിലൂടെയാണ് എടികെ മോഹൻ ബഗാൻ സമനില ഗോൾ നേടുന്നത്.

എന്നാൽ വിദേശ താരം ഗ്രിഫിത്സിലൂടെ 72-മിനിറ്റിൽ വീണ്ടും മുംബൈ സിറ്റി എഫ്സി വീണ്ടും ലീഡ് നേടി. തൊട്ടുപിന്നാലെ എതിർടീം താരത്തിനെതിരെ മോശം സമീപനം പുറത്തെടുത്തതിന് 74-മിനിറ്റിൽ റെഡ് കാർഡ് നേടി ലെനി റോഡ്രിഗസ് പുറത്തായി ടീം 10പേരായി ചുരുങ്ങിയെങ്കിലും എടികെ മോഹൻ ബഗാന്റെ പോരാട്ടവീര്യം അവസാനിച്ചില്ല, 87-മിനിറ്റിൽ മക്ഹ്യൂഗിലൂടെ സമനില ഗോൾ നേടി മത്സരം അവസാനിപ്പിക്കാൻ സന്ദർശകർക്ക് കഴിഞ്ഞതോടെ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിടുകയായിരുന്നു.

ത്രസിപ്പിക്കുന്ന രണ്ട് ഗോൾ സമനിലയോടെ പോയന്റ് ടേബിളിൽ നിലവിൽ 5കളിയിൽ നിന്നും 9 പോയന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി, അതേസമയം 4കളിയിൽ നിന്ന് 7പോയന്റുമായി അഞ്ചാം സ്ഥാനത്താണ് എടികെ മോഹൻ ബഗാൻ.

ഇതോടെ അഞ്ചാം റൗണ്ട് അവസാനിച്ചതോടെ ആറാം റൗണ്ട് പോരാട്ടത്തിന് തുടക്കം കുറിച്ച് നവംബർ 9 ബുധനാഴ്ച നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജംഷഡ്പൂർ എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ശക്തരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തലവേദന ഒഴിയുന്നില്ല

ഇവാൻ ആശാൻ പറഞ്ഞ വാക്ക് വീണ്ടും പാലിക്കാൻ സഹൽ