in , , ,

LOVELOVE LOLLOL

ഇവാൻ ആശാൻ പറഞ്ഞ വാക്ക് വീണ്ടും പാലിക്കാൻ സഹൽ

സഹൽ അബ്ദുൽ സമദിന്റെ മികച്ച പ്രകടനം നമ്മൾ കണ്ടത് ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആയതിന് പിന്നാലെയാണ്. മറ്റു പരിശീലകരിൽ നിന്നും വ്യത്യസ്തമായി സഹലിനെ കൃത്യമായി ഉപയോഗിക്കാൻ ഇവാൻ ആശാൻ സാധിച്ചു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമാണ് സഹൽ അബ്ദുൽ സമദ്. 2018 ൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായ സഹൽ നിലവിൽ 77 മത്സരങ്ങൾ പൂർത്തിയാക്കി കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന തരാമെന്ന റെക്കോർഡും സഹൽ സ്വന്തമാക്കിയിരുന്നു.

സഹൽ അബ്ദുൽ സമദിന്റെ മികച്ച പ്രകടനം നമ്മൾ കണ്ടത് ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആയതിന് പിന്നാലെയാണ്. മറ്റു പരിശീലകരിൽ നിന്നും വ്യത്യസ്തമായി സഹലിനെ കൃത്യമായി ഉപയോഗിക്കാൻ ഇവാൻ ആശാൻ സാധിച്ചു.

അതിന്റെ ഫലമാണ് സഹലിന് കഴിഞ്ഞ സീസണിൽ 6 ഗോളുകൾ നേടാനായത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ താൻ മാനേജ്‌മെന്റിനോട് സഹൽ ഒരു സീസണിൽ അഞ്ചോ ആറോ ഗോളുകൾ നേടുമെന്ന് പറഞ്ഞിരുന്നതായി ഇവാൻ ആശാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

ആശാൻ പറഞ്ഞത് പോലെ കഴിഞ്ഞ സീസണിൽ 6 ഗോളുകൾ നേടി സഹൽ ആശാൻ നൽകിയ ഉറപ്പ് പാലിച്ചിരുന്നു. എന്നാൽ സഹലിന് കഴിഞ്ഞ സീസണിൽ മാത്രമേ തിളങ്ങാനായുള്ളു എന്നും എന്നാൽ ഈ സീസണിൽ സഹലിന് ആശാൻ പറഞ്ഞത് പോലെ അഞ്ചോ ആറോ ഗോളുകൾ നേടാൻ കഴിയില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

സഹലിന്റെ ഈ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇത്തരത്തിൽ വിമർശനം ഉയരാൻ കാരണം. എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ രണ്ട് കിടിലൻ ഗോളുകൾ നേടി സഹൽ മോശം ഫോമിന് അറുതി വരുത്തുകയും ആശാൻ പറഞ്ഞത് പോലെ ഈ സീസണിലും അഞ്ചോ ആറോ ഗോളുകൾ നേടാൻ തനിക്ക് സാധിക്കുമെന്ന് സഹൽ ഉറപ്പ് നൽകുകയും ചെയ്തു.

ബ്ലോക്ക്‌ബസ്റ്റർ പോരാട്ടം?ബലാബലം മുംബൈയും മോഹൻ ബഗാനും?

ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനു മുന്നിൽ മുംബൈ സിറ്റി മാത്രം