in ,

LOVELOVE

ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനു മുന്നിൽ മുംബൈ സിറ്റി മാത്രം

വളരെയധികം വാശിയെറിയ പോരാട്ടങ്ങളായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാ ടീമും കാഴ്ചവെച്ചത്. മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. പല ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് സീസണിൽ ഏറ്റവും കൂടുതൽ പാസ് പൂർത്തിയാക്കിയ ടീം ഏതാണ് എന്ന്. നമ്മുക്ക് അതൊന്ന് വിലയിരുത്താം

വളരെയധികം വാശിയെറിയ പോരാട്ടങ്ങളായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാ ടീമും കാഴ്ചവെച്ചത്. മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്.

പല ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് സീസണിൽ ഏറ്റവും കൂടുതൽ പാസ് പൂർത്തിയാക്കിയ ടീം ഏതാണ് എന്ന്. നമ്മുക്ക് അതൊന്ന് വിലയിരുത്താം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ പാസ്സ് പൂർത്തിയാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്.

ഏകദേശം 1650 പാസ്സുകളാണ് മുംബൈ അഞ്ച് മത്സരങ്ങൾ നിന്ന് ഇതോടകം പൂർത്തിയാക്കിയത്. രണ്ടാം സ്ഥാനത്തേക് നോക്കുമ്പോൾ ഏറ്റവും കൂടുതൽ പാസ്സ് പൂർത്തിയാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സാണ്. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണെലും ഇതോടം ബ്ലാസ്റ്റേഴ്‌സ് 1450 പാസ്സുകൾ പൂർത്തിയാക്കി കഴിഞ്ഞു.

1425 പാസ്സ് പൂർത്തിയാക്കി കൊണ്ട് എഫ്സി ഗോവ മൂന്നാം സ്ഥാനത്താണ്. അതും നാല് മത്സരങ്ങൾ നിന്നുമാണ് ഗോവ ഇത്രയും പാസ്സ് പൂർത്തിയാക്കിയത്.

നാലാം സ്ഥാനത് ഒഡിഷ എഫ്സിയാണ്. ക്ലബ്‌ ഇതോടകം 1351 പാസ്സുകൾ പൂർത്തിയാക്കി. അഞ്ചാം സ്ഥാനത്തേക് നോക്കുമ്പോൾ അഞ്ച് മത്സരങ്ങൾ നിന്ന് 1298 പാസ്സ് പൂർത്തിയാക്കി കൊണ്ട് ചെന്നൈ എഫ്സിയാണ് അഞ്ചാം സ്ഥാനത്.

എന്തിരുന്നാലും സീസണിന്റെ അഞ്ച് റൗണ്ട് മാത്രമാണ് ഇതുവരെ കഴിഞ്ഞത്. അത് കൊണ്ട് തന്നെ സീസൺ അവസാനിക്കുമ്പോൾ ആർക്കും പട്ടികയിൽ ഒന്നാം സ്ഥാനത് എത്താനാവുമെന്ന പ്രതീക്ഷ ടീമുകൾക്കുണ്ട്.

ഇവാൻ ആശാൻ പറഞ്ഞ വാക്ക് വീണ്ടും പാലിക്കാൻ സഹൽ

ഐഎസ്എൽ പോയന്റ് ടേബിൾ ഇങ്ങനെ.. ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..