in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്ലേ ഓഫ്‌ തയ്യാറെടുപ്പുകൾ!! ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് വിദേശ താരങ്ങൾ അടുത്ത മത്സരം കളിക്കില്ലായെന്ന് ഇവാനാശാൻ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഈസ്റ്റ്‌ ബംഗാളിനോട്‌ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെത്തിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

ഈ മത്സരം അവസാനിച്ചത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി പ്ലേ ഓഫ്‌ തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ വരാൻ പോവുന്ന മത്സരങ്ങളിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനൊവിച്ച്.

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ വരാൻ പോവുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ ഫെഡോർ സെർണിച്ച്, ദിമിത്രിയോസ് ഡയമൻ്റകോസ്, മാർക്കോ ലെസ്കോവിച്ച് എന്നിവർ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങളിൽ കളിക്കില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആശാൻ.

പ്ലേ ഓഫിന് മുന്നോടിയായി താരങ്ങൾക്ക്‌ പരിക്കേൽക്കാതിരിക്കാനായിരിക്കും ആശാന്റെ നീക്കം. അതോടൊപ്പം താരങ്ങൾക്ക്‌ പകരം ഇറക്കുന്ന ഇന്ത്യൻ താരങ്ങൾക്ക്‌ ടീമുമായി കൂടുതൽ കോമ്പിനേഷൻ കൊണ്ടുവരാൻ ആശാന്റെ ഈ നീക്കത്തിന് സാധിച്ചേക്കാം.

ഏപ്രിൽ 6 ശനിയാഴ്ച നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.

ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവിയിൽ അവസാനലീഗ് ഹോം മത്സരം കൊച്ചിയിൽ അവസാനിച്ചു..

ഇന്ത്യൻ പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; താരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ സ്വന്തമാക്കി…