in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ടോം ആൽഡ്രെഡ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെയോ?? വമ്പൻ അപ്ഡേറ്റുമായി താരം തന്നെ രംഗത്ത്…

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒരു റൂമർ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കോട്ടിഷ് താരവും നിലവിൽ എ ലീഗ് ക്ലബ്ബുമായ ബ്രിസ്‌ബേൻ റോറിന് വേണ്ടി കളിക്കുന്ന ടോം ആൽഡ്രെഡിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആ റൂമർ.

ആ സമയങ്ങളിൽ താരം പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ താരത്തിന്റെ സഹതാരങ്ങൾ “ബ്ലാസ്റ്റേഴ്‌സിനൊപ്പം എല്ലാവിധ ആശംസകളും പറഞ്ഞതൊക്കെ” രംഗത്ത് വന്നിരുന്നു. ഇതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ആരാധകർ ഏറെ കുറെ ഉറപ്പിച്ചിരുന്നു.

ഇപ്പോളിത താരം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ, ഒരു ഇന്ത്യൻ ക്ലബ്ബ് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഏതാണ് ആ ക്ലബ് എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് തന്നെയാവാനാണ് ഏറ്റവുമധികം സാധ്യത.

ഇന്ത്യക്ക് പുറമെ കൊറിയ, തായ്ലാൻഡ്, മലേഷ്യ എന്നി രാജ്യങ്ങളിലെ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടെന്ന് താരം വെളിപ്പെടുതിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ താരത്തിനായി എതിരാളികളുടെ പിടിവലി👀🔥സൈനിങ് തൂക്കാൻ വമ്പൻമാർ..

ലെസ്കോയുടെ പിൻഗാമിയായി സ്കോട്ടിഷ് പ്രധിരോധ ഭടൻ ബ്ലാസ്റ്റേഴ്സിലേക്ക്