in , , ,

LOLLOL LOVELOVE OMGOMG CryCry

സൂചനകൾ എല്ലാം അനുകൂലമാകുന്നു🥵; സ്കോടിഷ് പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ??…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇനി അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ വാർത്തകൾ.

കഴിഞ്ഞ ദിവസം വന്ന റൂമറുകൾ പ്രകാരം സ്കോടിഷ് പ്രതിരോധതാരം ടോം ആൽഡ്രെഡിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നായിരുന്നു. ഇപ്പോളിത താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നതിനെ ബന്ധപ്പെട്ട് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്.

ടോം ആൽഡ്രെഡ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ്‌ ഇട്ടപ്പോൾ, അതിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നതായി ബന്ധപ്പെട്ട് താരത്തിന്റെ നിലവിലെ സഹതാരങ്ങൾ കമെന്റുകൾ ഇട്ടിട്ടുണ്ട്. ജാക്ക് ഹിംഗർട്ട് എന്ന ടോമിന്റെ സുഹൃത്ത് “കേരളത്തിനൊപ്പം എല്ലാവിധ ആശംസകളും” പറഞ്ഞു കമന്റ്‌ ഇട്ടിട്ടുണ്ട്.

അതോടൊപ്പം മറ്റൊരു താരം ടോമിനോട്‌ കേരളത്തിലേക്ക് പോവേണ്ട ഈസ്റ്റ്‌ ബംഗാളിലേക്ക് പൊയ്ക്കോള്ളു പറഞ്ഞു കമന്റ്‌ ഇട്ടിട്ടുണ്ട്. മുൻ ഈസ്റ്റ്‌ ബംഗാൾ താരമായ സ്കോട്ട് നെവിലാണ് ഈ കമന്റ്‌ ഇട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ താരം തമാശ എന്ന രീതിയിൽ ഇട്ട കമന്റായിരിക്കണം ഇത്.

ഇതിനൊക്കെപുറമെ ടോം ആൽഡ്രെഡ് നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ സൂപ്പർ ലീഗിനനെയും ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മകളായ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്നിവരെ ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സുമായി അടുത്തിയിരിക്കുകയാണ്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരുക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീമിൽ നിന്നും പുറത്തേക്ക്..

ബ്ലാസ്റ്റേഴ്സിൽ ലെസ്കോയുടെ പകരക്കാരൻ അങ്ങ് ഓസ്ട്രേലിയയിൽ നിന്ന്❤️‍🔥