in ,

LOLLOL AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീമിൽ നിന്നും പുറത്തേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 – 2024 സീസൺ സെമിഫൈനൽ മത്സരങ്ങളാണ് നിലവിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. ഒഡീഷ എഫ്സി, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി ഗോവ എന്നീ നാല് ടീമുകളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയവർ.

അതേസമയം പ്ലേ ഓഫ് മത്സരത്തിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഈ സീസണിലെ കിരീട പ്രതീക്ഷകളും അവസാനിച്ചു. ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് ടീമിൽ നിന്നും പുറത്തുപോകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലായി പന്ത് തട്ടിയ ക്രൊയേഷ്യൻ ഡിഫൻഡർ മാർക്കോ ലെസ്കോവിച്ച് ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് പടിയിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സൂപ്പർതാരമായ ഗ്രീക്ക് താരം ദിമിത്രിയോസ് വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും പടിയിറങ്ങാനുള്ള സാധ്യതകളുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീം വിടുന്നു..

സൂചനകൾ എല്ലാം അനുകൂലമാകുന്നു?; സ്കോടിഷ് പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ??…