in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?എടികെ ഉൾപ്പടെയുള്ള വമ്പൻമാരെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ ഒരു റൗണ്ട് പോരാട്ടങ്ങൾ ബാക്കി നിൽക്കെ അവസാന നിമിഷങ്ങളിൽ പ്ലേഓഫിനു വേണ്ടി കടുത്ത പോരാട്ടമാണ് നടന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ ഒരു റൗണ്ട് പോരാട്ടങ്ങൾ ബാക്കി നിൽക്കെ അവസാന നിമിഷങ്ങളിൽ പ്ലേഓഫിനു വേണ്ടി കടുത്ത പോരാട്ടമാണ് നടന്നത്.

എന്തായാലും ഒക്ടോബർ മാസത്തിൽ ആരംഭിച്ച ഈ സീസണിൽ ഓരോ ടീമുകളുടെയും ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവരുടെ കണക്കുകൾ ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, എഫ്സി ഗോവ, ജംഷഡ്പൂര് എഫ്സി, ബാംഗ്ലൂരു എഫ്സി, എടികെ മോഹൻ ബഗാൻ എന്നിവരുടെ സ്റ്റേഡിയങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കളി കാണാൻ വന്നത്.

ടോപ് ഫൈവിൽ അഞ്ചാം സ്ഥാനത്ത് ഗോവയിലെ ഫത്തോർദ സ്റ്റേഡിയമാണ്, ശരാശരി അറ്റൻഡൻസ് 10,220 ആണ്. നാലാം സ്ഥാനത്ത് ശരാശരി ഒരു മത്സരത്തിൽ 11,821 പേർ കളി കാണാൻ എത്തിയത് ബാംഗ്ലൂരു എഫ്സിയുടെ സ്റ്റേഡിയത്തിലാണ്.

മോശം ഫോമിലൂടെ കളിച്ചെങ്കിലും കഴിഞ്ഞ സീസണിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സിയുടെ ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവരുടെ ശരാശരി 14,652 ആണ്.

26,072 പേർ ശരാശരി കളി കാണാൻ എത്തിയ മോഹൻ ബഗാന്റെ സാൾട്ട് ലേക്ക് സ്റ്റേഡിയം രണ്ടാം സ്ഥാനത്താണ്. അതേസമയം 28,057പേർ ശരാശരി കളി കാണാൻ വന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കലൂർ സ്റ്റേഡിയം ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.

ഒരു ബ്ലാസ്റ്റേഴ്‌സ് താരം പോലുമില്ല.! ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ..

പ്ലേഓഫിലെ അവസാന ടീമിനെ ഇന്നറിയാനാവുമോ? കലിംഗയിൽ ഇന്ന് ഐഎസ്എൽ യുദ്ധം?