in ,

ഒരു ബ്ലാസ്റ്റേഴ്‌സ് താരം പോലുമില്ല.! ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരങ്ങൾ അതിന്റെ അവസാനത്തോട് അടുക്കവേ മാച്ച് വീക്ക്‌ 21 പിന്നിട്ടപ്പോൾ മികച്ച പ്രകടനമാണ് ഓരോ ടീമുകളും താരങ്ങളും കാഴ്ച വെച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരങ്ങൾ അതിന്റെ അവസാനത്തോട് അടുക്കവേ മാച്ച് വീക്ക്‌ 21 പിന്നിട്ടപ്പോൾ മികച്ച പ്രകടനമാണ് ഓരോ ടീമുകളും താരങ്ങളും കാഴ്ച വെച്ചത്.

മാച്ച് വീക്ക്‌ 21-ൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി ഒരു ടീം ഓഫ് ദി വീക്ക്‌ പുറത്തുവീട്ടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

എടികെ മോഹൻ ബഗാന്റെ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാണ്ടോയാണ് ടീമിന്റെ മുഖ്യപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗോൾകീപ്പറായി ഈസ്റ്റ്‌ ബംഗാളിന്റെ കമൽജിത് സിങ് ഇടം നേടിയപ്പോൾ ഡിഫെൻസീവ് ലൈനിൽ ഈസ്റ്റ്‌ ബംഗാൾ താരം ജെറി, ചെന്നൈയിൻ എഫ്സി താരം വഫ, ഒഡിഷ എഫ്സി താരം തോയ്‌ബ സിങ്, എടികെ മോഹൻ ബഗാൻ താരം ആശിഷ് റായ് എന്നിവരാണ് ഇടം നേടിയത്.

മധ്യനിരയിൽ എടികെ മോഹൻ ബഗാൻ താരം കാൾ മക്ഹ്യൂഗ്, ജംഷഡ്പൂര് എഫ്സി താരം പ്രണോയ് ഹാൽദർ, ഒഡിഷ താരം സോൾ ക്രിസ്പോ എന്നിവർ സ്ഥാനം കണ്ടെത്തി.

മുന്നേറ്റനിരയിൽ ഈസ്റ്റ്‌ ബംഗാൾ താരം നവോരം സിങ്, ചെന്നൈയിൻ എഫ്സി താരം കരികാരി, ഒഡിഷ എഫ്സി താരം നന്ദകുമാർ ശേഖർ എന്നിവരാണ് ഇടം നേടിയത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക്‌ 21 ഇലവൻ ഇതാ :

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകന് വീണ്ടും തിരിച്ചടി..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?എടികെ ഉൾപ്പടെയുള്ള വമ്പൻമാരെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്..