in , , ,

AngryAngry CryCry OMGOMG LOLLOL LOVELOVE

ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി; ചരിത്രത്തിലെ ഏറ്റവും വലിയ പിഴ

ഐഎസ്എൽ നോക്ക്ഔട്ട് മത്സരത്തിൽ വിവാദഗോളിൽ പ്രതിഷേധിച്ച് കളംവിട്ടതിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടിയുമായി എഐഎഫ്എഫ്. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ ആ നടപടിയിലേക്ക് എഐഎഫ്എഫ് കടന്നതായി പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ അഞ്ച് മുതൽ 7 കോടി രൂപ പിഴ ഈടാക്കാൻ എഐഎഫ്എഫ് ഒരുങ്ങിയതായി മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. എഐഎഫ്എഫിന്റെ അച്ചടക്ക കമ്മിറ്റിയുടെതാണ് നടപടി.

ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും ഉയർന്ന പിഴ തുകയാണിത്. അതേ സമയം ബ്ലാസ്റ്റേഴ്‌സിന് ഈ പിഴ മാത്രമേ ഉണ്ടാകൂ. നേരത്തേ അടുത്ത സീസണിൽ പോയിന്റുകൾ കുറയ്ക്കുമെന്നും തരംതാഴ്ത്തൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള നടപടി ഒന്നും ഉണ്ടാവില്ല. പിഴ മാത്രമായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാവുക.

ALSO Read: ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിൽ പുതിയ നായകൻ

അതേ സമയം, ബ്ലാസ്റ്റേഴ്സിനെതിരെ പിഴയുണ്ടാകുമെങ്കിലും പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെ മറ്റൊരു നടപടി കൂടി ഉണ്ടാകും. പരിശീലകനെ വിലക്കാനാണ് എഐഎഫ്എഫിന്റെ തീരുമാനമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇവാൻ വുകമനോവിച്ചിനെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമാണ് അറിയാൻ സാധിക്കുന്നത്. അത് ഏതു തരത്തിലുള്ള നടപടിയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

രണ്ട് പ്രതിരോധതാരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

അതേസമയം ബ്ലാസ്റ്റേഴ്സിനെതിരെയുള്ള പിഴ ഉടൻ തന്നെ എഐഎഫ്എഫ് പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് വലിയ പ്രതിഷേധം ഇതിനെതിരെ ഉയരാനുള്ള സാധ്യതയുമുണ്ട്.

Also Read: ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ? 2014 ൽ നടന്ന ഒരു സംഭവം വായിച്ച് നോക്കാം

ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിൽ പുതിയ നായകൻ

രോഹിത് മാറി നിൽക്കും; സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും