ഇന്ത്യൻ ഫുട്ബോളിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങളോടെ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹമാണ് രംഗത്ത് വരുന്നത്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ബ്രൈസ് മിറാൻഡയും, ബിദ്യസാഗർ സിംഗും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. ഇന്ത്യൻ മാധ്യമ്മായ IFT ന്യൂസ് മീഡിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇരുവരെയും സ്വന്തമാക്കിയിരിക്കുന്നത് ഐഎസ്എലിലേക്ക് പുതിയതായി വന്ന പഞ്ചാബ് എഫ്സിയാണ്. ഈ ട്രാൻസ്ഫർ നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്‌സിന് കാര്യമായ ട്രാൻസ്ഫർ ഫീ തന്നെ ലഭിച്ചിട്ടുണ്ട്.
??Bryce Miranda and Bidyashagar Singh have been sold to Punjab FC. Kerala Blasters will receive significant transfer fee ? @IFTnewsmedia #KBFC pic.twitter.com/BeyhhKnpVD
— KBFC XTRA (@kbfcxtra) January 30, 2024
ബ്ലാസ്റ്റേഴ്‌സിൽ അത്രയധികം അവസരം ലഭിക്കാത്ത രണ്ട് പേരും ബ്ലാസ്റ്റേഴ്‌സ് വിട്ടത് മികച്ച തീരുമാനം തന്നെയാണ് എന്ന് പറയണം. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ഉടൻ തന്നെ വരുന്നതായിരിക്കും.