in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കാതുകുത്തിയവൻ പോയാൽ കമ്മലിട്ടവൻ വരും🥵🔥ചെക്കനെ ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവന്നു😍🔥

സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരങ്ങളിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി നൽകുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ക്വാമി പെപ്രയുടെ പരിക്ക്. സൂപ്പർ കപ്പിലെ മത്സരങ്ങൾക്കിടയിലാണ് പെപ്രക്ക് പരിക്ക് ബാധിക്കുന്നത്.

പരിക്കുകൾ കാരണം ഈ സീസണിൽ വലിയ തലവേദന അനുഭവിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ മുൻനിരസ്ഥാനങ്ങളിൽ മുന്നേറാൻ ഫോം കൈവിടാതെ പോരാടേണ്ടതുണ്ട്. അതിനാൽ പരിക്കുപറ്റിയ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു.

ക്വാമി പെപ്രയുടെ പകരം കേരള ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്ക് പറഞ്ഞയച്ച നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ വിളിക്കുന്നതായി ഒഫീഷ്യലി പ്രഖ്യാപിച്ചു. ഈ സീസണിൽ നൈജീരിയൻ യുവതാരത്തിനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിലാണ് ഐ ലീഗ് ടീമിലേക്ക് പറഞ്ഞയച്ചത്.

അതെസമയം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്ത ജസ്റ്റിൻ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പമുള്ള കൂട്ടായ പരിശീലനം ഉടനെ ആരംഭിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന പോരാട്ടങ്ങളിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ  നേരിടാനുള്ളത് ശക്തരായ ഒഡീഷയെയാണ്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പരിശീലനം ആരംഭിച്ചു 🤩🤩.

രണ്ട് താരങ്ങളെ വിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്👀; ഇരുവരും പോവുന്നത് ഒരേ ക്ലബ്ബിലേക്ക്…