അടുത്ത സീസണിൽ ഒരു കേരള ഡെർബിക്ക് സാധ്യത ഉയരുന്നു എന്ന് വേണം പറയാൻ കേരളത്തിലെ രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ ഇത്തവണ രാജ്യത്തെ രണ്ട് പ്രധാന ലീഗിലും മുന്നിലാണ് ഇപ്പോൾ.
ഐ ലീഗിൽ ഗോകുലവും ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്‌സും നിലവിൽ മികച്ച കളിയാണ് പുറത്തെടുക്കുന്നത്.നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഗോകുലം.ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നാലാം സ്ഥാനത്തുമുണ്ട്.
അടുത്ത വര്‍ഷം ഐഎസ്എല്ലില്‍ കേരള ഡെര്‍ബി സംഭവിച്ചാല്‍ അതു ചരിത്രമാകും. ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം വരുന്നത് കേരളത്തിലെ ഫുട്‌ബോള്‍ മാര്‍ക്കറ്റിനും ഗുണം ചെയ്യും. ആരാധകരും കേരള ഡെര്‍ബിക്കുള്ള കാത്തിരിപ്പിലാണ്