in ,

LOVELOVE LOLLOL

ആരാധകരുടെ പ്രതീക്ഷകൾ കാരണം എനിക്ക് മേൽ സമ്മർദമുണ്ട്, കാത്തിരുന്നു ഒടുവിൽ അത് ലഭിച്ചെന്ന് ഫെഡോർ❤️‍🔥

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷമുള്ള വിജയം സ്വന്തമാക്കിയിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത യൂറോപ്യൻ സൂപ്പർ താരമായ ഫെഡോർ ഈ മത്സരത്തിൽ ഗോൾ സ്കോർ ചെയ്യാനായതിൽ മത്സരശേഷം സന്തോഷം പ്രകടിപ്പിച്ചു.

ആരാധകരും മറ്റുമെല്ലാം തന്നെ ഗോളുകൾ പ്രതീക്ഷിക്കുന്നതിനാൽ തനിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും എന്നാൽ മത്സരത്തിൽ ഗോൾ നേടാൻ ആയതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും സൂപ്പർ താരം പറഞ്ഞു. മത്സരത്തിന്റെ 88 മിനിറ്റിൽ ദിമിയുടെ അസിസ്റ്റിൽ നിന്നാണ് ഫെഡോർ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ആദ്യ ഗോൾ നേടുന്നത്.

“കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തതിൽ സന്തോഷമുണ്ട്, എല്ലാ മത്സരങ്ങളിലും എന്നിൽ നിന്ന് ഗോളുകൾ ആരാധകർ പ്രതീക്ഷിക്കുന്നതിനാൽ എനിക്ക് മേൽ സമ്മർദ്ദങ്ങളുണ്ടായിരുന്നു, എന്നാൽ എനിക്ക് മത്സരത്തിൽ ഗോൾ നേടാനായതിൽ വളരെ സന്തോഷമുണ്ട്.” – ഫെഡോർ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത മത്സരത്തിൽ മാർച്ച് രണ്ടിന് നേരിടേണ്ടത് ബംഗളൂരു എഫ് സിയെയാണ്. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഐ എസ് എൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടം അരങ്ങേറാൻ പോകുന്നത്.

ഗോളടിച്ചില്ല, പക്ഷെ കളിയുടെ ഗതി മാറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ഈ 3 പുലിക്കുട്ടികളാണ്

രണ്ട് കേരള ക്ലബ്ബുകൾ ഇത്തവണ ചരിത്രം കുറിക്കാൻ പോവുന്നു ബ്ലാസ്റ്റേഴ്‌സും ഗോകുലവും പ്ലേ ഓഫ് അരികെ😍