in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഗോളടിച്ചില്ല, പക്ഷെ കളിയുടെ ഗതി മാറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ഈ 3 പുലിക്കുട്ടികളാണ്

ഗോവയ്‌ക്കെതിരായ മത്സരത്തിൽ 2 ഗോളുകൾക്ക് പിറകെ നിന്ന് രണ്ടാം പകുതിയിൽ 4 ഗോളുകൾ തിരിച്ചടിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ച് വരവിന്റെ ആഘോഷം ആരാധകർക്ക് കെട്ടടങ്ങിയിട്ടില്ല. എന്നാൽ ഈ ആഘോഷത്തിനിടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ പാടില്ലാത്ത 3 താരങ്ങൾ കൂടിയുണ്ട്.

ഡൈസുകെ, ദിമി, ഫെഡോർ എന്നിങ്ങനെ മത്സരത്തിൽ ഗോളടിച്ച താരങ്ങളെ ആഘോഷമാക്കുമ്പോൾ മത്സരത്തിൽ നിർണായക പങ്ക് വഹിച്ച 3 മലയാളി താരങ്ങൾ കൂടിയുണ്ട്. വിബിൻ മോഹൻ, ഐമൻ, അസ്ഹർ എന്നീ 3 താരങ്ങൾ ഈ വിജയത്തിൽ വഹിച്ച പങ്ക് ചെറുതല്ല.

ഇതിൽ വിബിൻ മാത്രമായിരുന്നു ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഐമൻ,അസ്ഹർ എന്നിവർ പകരക്കാരുടെ ബെഞ്ചിൽ നിന്നാണ് കളത്തിലെത്തിയത്, എന്നാൽ ഇരുവരും കളത്തിൽ ഇറങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലും മാറ്റമുണ്ടായത്.

അസ്ഹർ വിബിനൊപ്പം ചേർന്ന് മധ്യനിരയെ നന്നായി നയിച്ചു. അത് വരെ മധ്യനിരയിൽ നിന്നും ബ്ലാസ്റ്റേഴ്സിന് കാര്യമായ സംഭാവനകൾ ഉണ്ടായിരുന്നില്ല, എന്നാൽ വിബിനൊപ്പം അസ്ഹർ ഇറങ്ങിയതോടെ മിഡ്ഫീൽഡിലെ കളിയ്ക്ക് അഴക് വന്നു.

പകരക്കാരനായി ഇറങ്ങിയ ഐമനും കളം നിറഞ്ഞ് കളിച്ചു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ മൂന്നാം ഗോൾ ഐമന്റെ ക്രോസിൽ നിന്നായിരുന്നു. ഗോവയുടെ പ്രതിരോധത്തിലെ പിഴവ് ആ ഗോളിന്റെ ഉടമസ്ഥനായി ദിമിയെ മാറ്റിയെങ്കിലും ആ ഗോളിന്റെ ക്രെഡിറ്റ് ഐമന് അവകാശപ്പെട്ടതാണ്.

ഡിമി ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോർട്ടുകൾ

ആരാധകരുടെ പ്രതീക്ഷകൾ കാരണം എനിക്ക് മേൽ സമ്മർദമുണ്ട്, കാത്തിരുന്നു ഒടുവിൽ അത് ലഭിച്ചെന്ന് ഫെഡോർ❤️‍🔥