in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ രണ്ട് താരങ്ങളും റെഡി; ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിനായുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തുടങ്ങി കഴിഞ്ഞു. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ രണ്ട് താരങ്ങൾ ഒരുങ്ങി കഴിഞ്ഞു.

ഐ-ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ താരങ്ങളായ അമാവിയ റെന്ത്ലീയെയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എല്ലാ ആരാധകരും അറിഞ്ഞ് കാണുമല്ലോ. ഇപ്പോളിത ഇരുവരും ഔദ്യോഗികമായി ഐസ്വാൾ എഫ്സിയോട് വിട പറഞ്ഞിരിക്കുകയാണ്.

ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആരാധകർക്ക് സന്ദേശം നൽകികൊണ്ടാണ് ഐസ്വാൾ വിട്ട കാര്യം ഔദ്യോഗികമായി സ്ഥിതികരിച്ചത്. ഇനി ഇരുവരും ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ ഒരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ സൈൻ ചെയ്തു എന്നാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത്‌ നിന്ന് ഇരുവരുടെയും സൈനിങ്ങിനെയും ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കാം.

ലക്ഷ്യം വിദേശി; ഐപിഎല്ലിലെ സ്റ്റാർ പരിശീലകനെ ഇന്ത്യയുടെ കപ്പിത്താനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമെന്ന് റിപ്പോർട്ട്

ഐഎസ്എലും അവസാനിക്കുന്നു;ടൂർണമെന്റിന്റെ ഭാവി പ്രതിസന്ധിയിൽ😭💔