in , , ,

ലക്ഷ്യം വിദേശി; ഐപിഎല്ലിലെ സ്റ്റാർ പരിശീലകനെ ഇന്ത്യയുടെ കപ്പിത്താനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമാണ്. പലരും പല പേരുകളും നിര്ദേശിക്കുന്നുണ്ടണെങ്കിലും ബിസിസിഐ അവസാന ഉത്തരമായി ആരെ കണ്ടെത്തുമെന്ന ആകാംഷയിലാണ് ആരാധകർ. ഇതിനിടയിൽ പ്രമുഖ കായിക മാധ്യമമായ സ്പോർട്സ് കീടയുടെ ഒരു റിപ്പോർട്ട് പുറത്ത് വരികയാണ്.

ഇന്ത്യയുടെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമാണ്. പലരും പല പേരുകളും നിര്ദേശിക്കുന്നുണ്ടണെങ്കിലും ബിസിസിഐ അവസാന ഉത്തരമായി ആരെ കണ്ടെത്തുമെന്ന ആകാംഷയിലാണ് ആരാധകർ. ഇതിനിടയിൽ പ്രമുഖ കായിക മാധ്യമമായ സ്പോർട്സ് കീടയുടെ ഒരു റിപ്പോർട്ട് പുറത്ത് വരികയാണ്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിക്കുന്ന മുൻ ന്യൂസിലാൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ പരിശീലകനാക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ട്. 2009 മുതൽ ചെന്നൈയുടെ പരിശീലകനാണ് ഫ്ലെമിംഗ്. ഇക്കാലയളവിൽ ചെന്നൈ അഞ്ച് തവണ കിരീടം ഉയർത്തുകയും ചെയ്തു.

എന്നാൽ ചെന്നൈയുടെ പരിശീലക സ്ഥാനം രാജിവെച്ചാൽ മാത്രമേ ഫ്ലെമിങ്ങിന് ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാനാവൂ. ബിസിസിഐ നിയമപ്രകാരം ഐപിഎൽ ടീമിന്റെ ഭാഗമാകുന്നവർക്ക് ദേശീയ ടീമിന്റെ പരിശീലകനാവാൻ കഴിയില്ല.

അടുത്ത സീസണിൽ എംഎസ് ധോണി കളി മതിയാക്കി ചെന്നൈയുടെ പരിശീലക സ്ഥാനം ഏറ്റെടുത്താൽ ചെന്നൈയ്ക്കും ഫ്ലെമിങ്ങിന്റെ അഭാവം നികത്താനാവും. എന്നാൽ ഫ്ലെമിങ്ങിന് ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ താല്പര്യമുണ്ടോ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

അതേ സമയം ഫ്ലെമിംഗ് പരിശീലകനായാൽ നീണ്ട നാളുകൾക്ക് ശേഷമായിരിക്കും ടീം ഇന്ത്യയ്ക്ക് വിദേശ പരിശീലകൻ എത്തുക. 2011 മുതൽ 2015 വരെ ടീമിനെ പരിശീലിപ്പിച്ച സിംബാവൻ ഇതിഹാസം ഡങ്കൻ ഫ്ലെച്ചറാണ് ടീമിനെ പരിശീലിപ്പിച്ച അവസാന വിദേശ പരിശീലകൻ.

ALSO READ: ആ താരത്തെ ഞാൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല; ഒടുവിൽ തുറന്ന് പറഞ്ഞ് ഗംഭീർ

ALSO READ: ഇഷനെയും അയ്യരിനെയും കരാറിൽ നിന്നും പുറത്താക്കിയത് ഞാനല്ല, അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി ജയ് ഷാ

ALSO READ: സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി; പ്ലേ ഓഫിന്റെ കാര്യം അവതാളത്തിലാകും

തിരിച്ചടി;ഒന്നും രണ്ടുമല്ല ദിമ്മിയെ സ്വാന്തമാകാൻ വമ്പന്മാർ രംഗത്ത്😭

ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ രണ്ട് താരങ്ങളും റെഡി; ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ…