in , ,

CryCry LOLLOL

പരിക്ക്..പരിക്ക്; ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അർജന്റീയക്ക് രണ്ട് തിരിച്ചടികൾ

ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നന അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്ന വിശേഷണമ് ഉള്ളതിനാൽ അർജന്റീന ഇത്തവണ രണ്ടും കൽപ്പിച്ചാണ്. എന്നാൽ ലോകകപ്പ് അടുക്കാനിരിക്കെ അർജന്റീയൻ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് രണ്ട് കാര്യങ്ങളാണ്.

ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ്അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്ന വിശേഷണമ് ഉള്ളതിനാൽ അർജന്റീന ഇത്തവണ രണ്ടും കൽപ്പിച്ചാണ്. എന്നാൽ ലോകകപ്പ് അടുക്കാനിരിക്കെ അർജന്റീയൻ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്നാമതെത്ത് സൂപ്പർ താരം ലയണൽ മെസിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ആശങ്കയാണ്. നേരത്തെ തന്നെ മെസ്സിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പിഎസ്ജി കേന്ദ്രങ്ങളിൽ നിന്നും ആശങ്കകളുടെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി- ബെൻഫിക്ക മത്സരത്തിൽ മെസി കളിച്ചിരുന്നില്ല. നേരത്തെ ലീഗ് വണ്ണിൽ റീംസിനെതിരെയുള്ള മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല. ഇതൊക്കെ മെസിയുടെ ഫിറ്റ്നസുമായി ബന്ധപെട്ട് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.

ഇപ്പോഴിതാ മറ്റൊരു തിരിച്ചടി കൂടി അർജന്റീനയ്ക്ക് ലഭിച്ചിരിക്കുകയാണ്. മുന്നേറ്റ താരം പൗളോ ഡിബാല ലോകകപ്പ് കളിക്കുന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്. ഇറ്റാലിയൻ സീരി എയിൽ റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ലെക്‌ചെക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റിരുന്നു.48-ാം മിനുട്ടിൽ തുടയിൽ വേദന അനുഭവപ്പെട്ട ഡിബാലയെ കോച്ച് മൗറിഞ്ഞോ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.

മത്സരശേ മാധ്യമങ്ങളോട് ഡിബാലയുടെ പരിക്കിനെ പറ്റി മൗറിഞ്ഞോ സംസാരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് മൗറിഞ്ഞോ പറഞ്ഞത്. ‘വളരെ മോശം പരിക്കാണിതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളത് ഇത് ഭേദമാകാൻ സമയമെടുക്കുമെന്നാണ് മൗറിഞ്ഞോ പറഞ്ഞത്.

കഴിഞ്ഞ ജൂണിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരായ ഫൈനലിസ്സിമയിൽ ദക്ഷിണ അമേരിക്കൻ ടീമിനു വേണ്ടി താരം ഗോൾ നേടിയിരുന്നു. കൂടാതെ സീരിയ എയിൽ റോമയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഡിബാലയുടെ ലോകകപ്പ് ചോദ്യചിഹ്നമായതോടെ നിരാശയിലാണ് ആരാധകർ.

മികച്ച ഗോൾ ആരുടേത്? ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾ ലിസ്റ്റിൽ..

കഴിഞ്ഞ രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് എനിക്ക് പിന്നാലെയുണ്ട് – വെളിപ്പെടുത്തലുമായി സൂപ്പർ താരം