in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കഴിഞ്ഞ രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് എനിക്ക് പിന്നാലെയുണ്ട് – വെളിപ്പെടുത്തലുമായി സൂപ്പർ താരം

ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏഷ്യൻ കോട്ട സൈനിങ്ങിൽ അപോസ്‌റ്റോലാസ് ജിയാനുവെന്ന തകർപ്പൻ ഓസ്ട്രേലിയൻ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവുമില്ല. എന്നാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ വലിയ ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏഷ്യൻ കോട്ട സൈനിങ്ങിൽ അപോസ്‌റ്റോലാസ് ജിയാനുവെന്ന തകർപ്പൻ ഓസ്ട്രേലിയൻ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവുമില്ല.

എന്നാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ വലിയ ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 32-വയസുകാരനായ അപോസ്‌റ്റോലാസ് ജിയാനു.

ഇത് സംബന്ധിച്ച് നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും അന്ന് താൻ മറ്റു ക്ലബ്ബുകളുമായി കരാറിലായിരുന്നുവെന്നും, ഐഎസ്എല്ലിലെത്താനുള്ള ശെരിയായ സമയമായി അന്ന് തോന്നിയില്ലെന്നുമാണ് അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞത്.

“കരോലിസ് സ്കിൻകിസുകായി കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് വര്ഷങ്ങളോളമായി ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷെ എല്ലായിപ്പോഴും അദ്ദേഹം എന്നോട് സംസാരിക്കുമ്പോൾ ഞാൻ മറ്റൊരു ക്ലബ്ബുമായി കരാറിലായിരുന്നു, കൂടാതെ അത് ശെരിയായ സമയമല്ലായിരുന്നു.”

“എനിക്ക് ബ്ലാസ്റ്റേഴ്‌സിലേക്ക് പോകേണ്ട ശെരിയായ സമയമായി എന്റെ 32-വയസിൽ, ഇപ്പോഴാണ് അനുഭവപ്പെട്ടത്. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരവും പ്രശസ്തയും വളർന്നു വരികയാണ്. അതിനാൽ കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാനും ഐഎസ്എല്ലിലേക് വരാനുള്ള ശെരിയായ സമയം ഇതാണെന്ന് എനിക്ക് തോന്നി.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ജിയാനു വരും മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത്കൊണ്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

പരിക്ക്..പരിക്ക്; ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അർജന്റീയക്ക് രണ്ട് തിരിച്ചടികൾ

ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിൽ ഇറങ്ങുമോ?