in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിൽ ഇറങ്ങുമോ?

ഈ വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം കളിക്കുമോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു തലയെടുപ്പ് തന്നെയായിരിക്കും.

ഈ വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം കളിക്കുമോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു തലയെടുപ്പ് തന്നെയായിരിക്കും.

സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ വിദേശ താരമായ അപോസ്‌റ്റോലാസ് ജിയാനുവിന്റെ കാര്യത്തിലാണ് ചെറിയ വേൾഡ് കപ്പ്‌ പ്രതീക്ഷകൾ നിലനിൽക്കുന്നത്. ലോകകപ്പ്‌ യോഗ്യത റൗണ്ടുകളിൽ ഓസ്ട്രേലിയ ടീം ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും പരിക്ക് വില്ലനായി അവതരിച്ചതോടെയാണ് ജിയാനു ഓസ്ട്രേലിയ ഫുട്ബോൾ ടീം ക്യാമ്പ് വിട്ടത്.

പരിക്ക് കാരണം തനിക്ക്‌ ഖത്തർ ലോകകപ്പ്‌ കളിക്കാനുള്ള ഓസ്ട്രേലിയ ടീമിൽ ഇടം നേടാനുള്ള അവസരം നഷ്ടമായെന്നാണ് അപോസ്‌റ്റോലാസ് ജിയാനു ഇതിനെ കുറിച്ച് പറഞ്ഞത്. ആഴ്ചകൾക്കുള്ളിൽ ഓസ്ട്രേലിയ വേൾഡ് കപ്പ്‌ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ജിയാനുവിന്റെ പേര് ഉണ്ടാകണമെന്ന അകമഴിഞ്ഞ പ്രാർത്ഥനയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

“പരിക്ക് ബാധിച്ച് ഒരുപാട് നാൾ കളത്തിന് പുറത്തിരിക്കുമ്പോൾ ചെറിയ പരിക്കുകൾ വരുന്നത് നിർഭാഗ്യമാണ്. കാരണം ദേശീയ ടീമിൽ ഇടം നേടാനുള്ള അവസരം എനിക്ക് നഷ്‍ടമായി. പക്ഷെ ജീവിതം മുന്നോട്ടുപോയികൊണ്ടേയിരിക്കും.”

“അതിനാൽ ഞാനിപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്, യഥാർത്തിൽ എനിക്ക് നല്ലതായി തന്നെ എല്ലാ കാര്യങ്ങളും അനുഭവപ്പെടുന്നുണ്ട്.”

“ശാരീരികമായ കാര്യത്തിൽ ഞാൻ എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് തിരിച്ചെത്തിയതായാണ് ഞാൻ കരുതുന്നത്. ഫുട്ബോൾ നമുക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ലലോ, ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാം.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് എനിക്ക് പിന്നാലെയുണ്ട് – വെളിപ്പെടുത്തലുമായി സൂപ്പർ താരം

ഓഗ്ബച്ച ഗോളടി തുടങ്ങി, തകർപ്പൻ വിജയവുമായി ചാമ്പ്യൻമാർ..