in ,

LOVELOVE

മികച്ച ഗോൾ ആരുടേത്? ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾ ലിസ്റ്റിൽ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. നിരവധി മനോഹര നിമിഷങ്ങൾ കണ്ട ആദ്യ റൗണ്ടിൽ മുംബൈ സിറ്റി vs ജംഷഡ്പൂർ എഫ്സി മത്സരം മാത്രമാണ് സമനിലയിൽ അവസാനിച്ചത്. ഇപ്പോഴിതാ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരത്തിനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് കണ്ടെത്താനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് ഐഎസ്എൽ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. നിരവധി മനോഹര നിമിഷങ്ങൾ കണ്ട ആദ്യ റൗണ്ടിൽ മുംബൈ സിറ്റി vs ജംഷഡ്പൂർ എഫ്സി മത്സരം മാത്രമാണ് സമനിലയിൽ അവസാനിച്ചത്.

ഇപ്പോഴിതാ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരത്തിനുള്ള
ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് കണ്ടെത്താനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് ഐഎസ്എൽ.

ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരുടെ 2 താരങ്ങൾ വീതം അഞ്ച് പേരുടെ ഗോളാണ് ലിസ്റ്റിലുള്ളത്. കേരള ബ്ലാസ്റ്റർസിന് വേണ്ടി ആദ്യ മത്സരത്തിൽ ഗോളുകൾ നേടിയ അഡ്രിയാൻ ലൂണ, ഇവാൻ കലിയൂഷ്നി എന്നിവരുടെ ഗോളുകളാണ് ഇടം നേടിയിട്ടുള്ളത്. ഇതിൽ ഇവാൻ കലിയൂഷ്നി മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയെങ്കിലും ബോക്സിനു പുറത്തുനിന്നുമുള്ള രണ്ടാം ഗോളാണ് ലിസ്റ്റിലുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കൂടാതെ ബോക്സിനു പുറത്തുനിന്നുമുള്ള തകർപ്പൻ ഷോട്ടിലൂടെ എതിർഗോൾവല കുലുക്കിയ മൂന്നു താരങ്ങൾ കൂടി ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ ലിസ്റ്റിലുണ്ട്.

ഒഡിഷ എഫ്സിയുടെ ഐസക്, ഡീഗോ മൗറിസിയോ എന്നിവരും കൊൽക്കത്തയിലെ സ്റ്റേഡിയത്തിൽ ചെന്ന് അവരെ തോല്പിക്കുന്ന ചെന്നൈയിൻ എഫ്സിയുടെ വിജയഗോൾ നേടിയ റഹീം അലിയുമാണ് മികച്ച ഗോളിനുള്ള താരങ്ങളുടെ ലിസ്റ്റിലുള്ളത്.

ഖബ്രയ്ക്ക് പകരം ജിങ്കൻ; അതൃപ്തിയറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

പരിക്ക്..പരിക്ക്; ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അർജന്റീയക്ക് രണ്ട് തിരിച്ചടികൾ