ഇന്ത്യൻ സൂപ്പർ ലീഗിലെ ഒട്ടമിക്ക ക്ലബ്ബുകളും മികച്ച യുവ താരങ്ങളെ തങ്ങളുടെ ടീമിൽ കൊണ്ടുവരാനാണ് ശ്രമിക്കാർ. ഇന്ത്യൻ ഫുട്ബോളിൽ ഇന്ത്യൻ യുവ താരങ്ങളുടെ കളി മികവ് ഓരോ ദിവസം കടന്നുപോവുന്നത് അനുസരിച്ചു മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്.
അതോടൊപ്പം പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും വമ്പൻ തുകയ്ക്ക് യുവ താരങ്ങളെ സ്വന്തമാകുന്നത് നമ്മൾ പല തവണയും കണ്ടതാണ്. ഇനി ഇന്ത്യയിലെ ഏറ്റവും മുല്യമേറിയ അണ്ടർ 23 താരങ്ങൾ ആരൊക്കെയാണ് എന്ന് നമ്മൾക്ക് നോക്കാം.
ആദ്യ പത് സ്ഥാനങ്ങളിൽ നോക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈ സിറ്റി എഫ്സിന്റെയും ബംഗളുരു എഫ്സിയുടെയും താരങ്ങളാണ് പട്ടികയിൽ ഏറ്റവും കൂടുതലുള്ളത്. മൂന്ന് ക്ലബ്ബിന്റെയും രണ്ട് പേര് വെച്ച് ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ നിലവിൽ ഏറ്റവും മുല്യമേറിയ അണ്ടർ 23 താരം മുംബൈ സിറ്റിയുടെ ആകാശ് മിശ്രയാണ്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ മൂന്ന് കോടിയാണ്. ഈ പട്ടികയിൽ രണ്ടാമത്തുള്ളതും മുംബൈ താരമാണ്. 2.6 മാർക്കറ്റ് വാല്യൂയുള്ള ലാലെങ്മാവിയ റാൾട്ടെയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്.
മൂന്നാം സ്ഥാനത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ ജീക്സൺ സിംഗാണ്. താരത്തിന്റെ മാർക്കറ്റ് വാല്യൂ 2.2 കോടിയാണ്. ഇതേ മാർക്കറ്റ് വാല്യൂ ഉള്ള മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ അൻവർ അലിയാണ് പട്ടികയിൽ നാലാം സ്ഥാനത്.
2 കോടി മാർക്കറ്റ് വാല്യൂ ഉള്ള ഹോർമിപ്പാമാണ് പട്ടികയിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ താരം. ഇവർക്ക് പുറമെ ശിവ ശക്തി, സുരേഷ് സിംഗ് വാങ്ജാം, പ്രഭ്സുഖൻ സിംഗ് ഗിൽ, തോയ്ബ സിംഗ് മൊഇരംഗ്തെം, ജിതേശ്വര് സിംഗ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് അണ്ടർ 23 താരങ്ങൾ.
ഐഎസ്എലിലെ ഏറ്റവും മുല്യമേറിയ അണ്ടർ 23 താരങ്ങൾ ഇതാ….