in , , ,

OMGOMG LOVELOVE LOLLOL CryCry AngryAngry

ഒഫീഷ്യൽ!! പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഇവരാണ്🥵; മത്സരം നടക്കുക അവരുടെ തട്ടകത്തിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാന മത്സരങ്ങളോട് അടുക്കുകയാണ്. ഐഎസ്എൽ പ്ലേ ഓഫ്‌ മത്സരങ്ങൾ ഏപ്രിൽ 19ന് തുടങ്ങും. ഇപ്പോളിത ഐഎസ്എലിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ്‌ എതിരാളികൾ ആരാണെന്ന് വ്യക്തമായിരിക്കുകയാണ്.

പ്ലേ ഓഫ്‌ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുക കരുത്തന്മാരരായ ഒഡിഷ എഫ്സിയെ ആയിരിക്കും. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക.

ഏപ്രിൽ 19ന് രാത്രി 7:30ക്കായിരിക്കും ഈ മത്സരം നടക്കുക. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് ബന്ധപ്പെട്ട് അത്രയധികം എളുപ്പപരമായ മത്സരം ആയിരിക്കില്ല ഇത്. ഇതുവരെ ഈ സീസണിൽ ഒഡിഷ കലിംഗ സ്റ്റേഡിയത്തിൽ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല.

അതോടൊപ്പം പരിക്ക് മൂലം ദിമി, ലൂണ എന്നിവർ കളിക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. പ്ലേ ഓഫ്‌ മത്സരം ജയിക്കുന്ന ടീം പിന്നീട് സെമി ഫൈനലിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെയായിരിക്കും നേരിടുക.

വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് തിരിച്ചടി പ്ലേ ഓഫിൽ ടീമിന് വെല്ലുവിളി

പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഈ പേടിസ്വപ്നമാണ്, ഇതിനെ മറികടന്നാൽ സെമിഫൈനൽ..