in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പ്ലേഓഫിൽ കയറാൻ ബ്ലാസ്റ്റേഴ്‌സിന് ഇനി എത്ര പോയിന്റ് വേണം🫤??… അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അതിന്റെ അവസാനത്തോട് അടുക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്, ഒഡിഷ എഫ്സി, എഫ്സി ഗോവ എന്നിവർ പ്ലേ ഓഫ്‌ യോഗ്യത നേടി കഴിഞ്ഞു.

ഇനി രണ്ട് ടീമിനും കൂടിയാണ് പ്ലേഓഫിലേക്ക് യോഗ്യത നേടാൻ കഴിയുക. നിലവിലെ സ്ഥിതി അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ യോഗ്യത നേടാൻ സാധ്യതകൾ വളരെയധികം കൂടുതലാണ്. നിലവിൽ 30 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വെറും ഒരു പോയിന്റ് നേടിയാൽ പ്ലേഓഫ് ഉറപ്പിക്കാൻ സാധിക്കുന്നതാണ്.

അല്ലെങ്കിൽ പഞ്ചാബ്, ചെന്നൈ എന്നി ടീമുകൾ അവരുടെ വരാൻ പോവുന്ന അടുത്ത മൂന്ന് മത്സരങ്ങൾ നിന്ന് ഒരു പോയിന്റ് നഷ്ടപ്പെടുത്തിയാലും ബ്ലാസ്റ്റേഴ്‌സിന് യോഗ്യത ഉറപ്പിക്കാം.

പോയിന്റ് പട്ടികയിൽ ആറാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ബംഗളുരു, ജംഷഡ്പൂർ, ചെന്നൈ, പഞ്ചാബ്, നോർത്ത് ഈസ്റ്റ്‌, ഈസ്റ്റ്‌ ബംഗാൾ എന്നി ടീമുകൾക്ക്‌ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആറാം സ്ഥാനത്തിനായി വമ്പൻ മത്സരമാണ് കാണാൻ കഴിയുന്നത്. എന്തിരുന്നാലും ആർക്കൊക്കെയായിരിക്കും പ്ലേഓഫിന് യോഗ്യത നേടാൻ സാധിക്കുകയെന്നത് നോക്കി കാണേണ്ടത് തന്നെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഷീൽഡ് പ്രതീക്ഷ അവസാനിച്ചോ? വ്യക്തമായ ഉത്തരം ഇങ്ങനെയാണ്..

ഇന്ന് അല്ലെങ്കിൽ നാളെ കൊച്ചിയിൽ വെച്ച്, അത്ഭുതങ്ങൾ സംഭവിച്ചാൽ പ്ലേഓഫ് ഇനിയും കാത്തിരിക്കണം..