in ,

ഒഫീഷ്യൽ : വിക്ടർ മോംഗിൽ സ്പാനിഷ് ക്ലബ്ബിൽ, ഇന്ന് അരങ്ങേറ്റ മത്സരം?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം വിക്ടർ മോംഗിൽ സ്പെയിനിലെ സേവൻസ് ഫുട്ബോൾ ക്ലബ്ബിൽ ചേർന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം വിക്ടർ മോംഗിൽ സ്പെയിനിലെ സേവൻസ് ഫുട്ബോൾ ക്ലബ്ബിൽ ചേർന്നു.

സ്പെയിനിലെ പ്രമുഖ സേവൻസ് ലീഗായ കിങ്‌സ് ലീഗിൽ കളിക്കുന്ന ക്ലബ്ബായ റയോ ഡി ബാഴ്സലോന ടീമിലാണ് സ്പാനിഷ് താരമായ വിക്ടർ മോംഗിൽ ചേർന്നത്.

റയോ ഡി ബാഴ്സലോന തന്നെയാണ് ഇക്കാര്യം ഒഫീഷ്യൽ ആയി അറിയിച്ചത്. 30-കാരനായ വിക്ടർ മോംഗിൽന്റെ കിങ്‌സ് ലീഗിലെ ആദ്യ അരങ്ങേറ്റ മത്സരം ഇന്ന് ഉണ്ടായേക്കും.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുന്ന വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യതകൾ കുറവാണ്.

കരാർ പുതുക്കാനും ക്ലബ്ബിൽ തുടരാനും താരത്തിന് ആഗ്രഹം ഉണ്ടെങ്കിലും പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തയ്യാറായിട്ടില്ല.

മുംബൈ സിറ്റി, മോഹൻ ബഗാനെ വക വെക്കാതെ സൂപ്പർ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഫർ?

സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇന്ത്യൻ വംശജനായ താരം ബ്ലാസ്റ്റേഴ്സിലേക്ക്