ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ എഫ്സിയെ നേരിടും. ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ഇപ്പോഴിതാ മത്സരത്തിനു മുന്നോടിയായി ഖേൽ നൗവുമായുള്ള അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിനോട് പക വീട്ടുമെന്ന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുൻബ്ലാസ്റ്റേഴ്സ് താരം വിൻസി ബാരെറ്റോ.
അഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്നത്, “കഴിഞ്ഞ വർഷം അവർ ഒരു കാരണവുമില്ലാതെ അവർ എന്നോട് ചെയ്തതിന്, ബ്ലാസ്റ്റേഴ്‌സിനെതിരെ ഞാൻ സ്കോർ ചെയ്താൽ, ഞാൻ ആഘോഷിക്കും” എന്നാണ് വിൻസി പറഞ്ഞിരിക്കുന്നത്.
Vincy Barretto on facing Kerala Blasters?️#KBFCCFC #KBFC #ChennaiyinFC #KeralaBlasters pic.twitter.com/DOLhgioXdL
— Football Express India (@FExpressIndia) November 28, 2023
എന്നാൽ വിൻസിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ എന്താണ് പ്രശ്നമെന്നത്തിലൊരു വ്യക്തതയില്ല. താരത്തിന്റെ ഈ വാക്കുകൾക്ക് പ്രചോദനം നൽകി ജോർജ്ജ് പെരേര ഡിയാസും രംഗത്ത് വന്നിരുന്നു.