in ,

ചിരവൈരികളെ തൂക്കിയടിക്കാൻ കൊമ്പൻമാർ വീണ്ടും സ്വന്തം കളരിയിൽ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ 7 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 16 പോയിന്റ്കൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്. ആറു മത്സരങ്ങളിൽ നിന്നും 16 പോയിന്റ് സ്വന്തമാക്കിയ എഫ് സി ഗോവയാണ് നിലവിൽ ഒന്നാമത് ഉള്ളത്. നാലു മത്സരങ്ങളിൽ നിന്നും നാല് വിജയങ്ങൾ സ്വന്തമാക്കിയ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിനു വേണ്ടിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ ചിരവൈരികളായ ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ഐ എസ് എൽ പോയിന്റ് ടേബിൾ 7 മത്സരങ്ങളിൽ നിന്നും 7 പോയിന്റുകൾ സ്വന്തമാക്കിയ ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്ത് ആണുള്ളത്.

ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹോം സ്റ്റേഡിയത്തിൽ തങ്ങളുടെ വിജയകുതിപ്പ് തുടരാനാണ് ഒരുങ്ങുന്നത്. 2020 നു ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ തോൽപ്പിക്കാൻ ചെന്നൈയിൻ എഫ്സി കഴിഞ്ഞിട്ടില്ല എന്നൊരു വസ്തുത കൂടിയുണ്ട്.

ചെന്നൈയിൻ എഫ്സി ഈ സീസണിൽ 7 മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയും നാലു തോൽവിയുമായാണ് പോയന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ളത്. സാധ്യതകൾ പരിശോധിച്ചു നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അനായാസമായി ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ വിജയം നേടാനാവുമെന്നാണ് പ്രതീക്ഷകൾ.

പക വീട്ടും🥵; ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് താരം…

വിൻസിയുടെ പ്രസ്താവനയേ പിന്തുണച്ചു പെരേര ഡയസ്..