കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മികച്ച പ്രകടനമാണ് ഇതുവരെ ഐ എസ് എലിൽ ഉടനീളം നടത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച കളിയാണ് ഇത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അഞ്ചു മത്സരങ്ങളിലെ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ്.നാളെ ചെന്നൈയിൻ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.
“ഐഎസ്എല്ലിലെ എല്ലാവരുടെയും ആഗ്രഹം ട്രോഫി നേടണമെന്നാണ്. നമ്മൾ അതിനെക്കുറിച്ച് സ്വപ്നം കാണുന്നു, ഞങ്ങൾ അത് ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു ,ആരാധകർ ഞങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണ്.ആരാധകരുടെ ആ സൈന്യം എല്ലാ സീസണിലും കിരീടം അർഹിക്കുന്നുണ്ട് ” ഇവാൻ പറഞ്ഞു.”ആ ലക്ഷ്യത്തിലെത്താൻ മികച്ച രീതിയിൽ പ്രവർത്തിക്കുകയും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുകയും വേണം.ഞങ്ങളുടെ സ്റ്റേഡിയത്തിൽ ആ വികാരം അനുഭവിക്കാൻ ഞാൻ എല്ലാം നൽകും,അത് കൊച്ചിയിൽ അനുഭവിക്കാൻ. അതിനായി എന്തും ചെയ്യുന്നതിനാൽ ആ ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കിരീടം നേടുന്നതിനെക്കുറിച്ച് ഇവാൻ പറഞ്ഞു.