in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വീണ്ടും വീണ്ടും ചക്കര ലൂണ😍🔥ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങൾ isl ഇലവനിൽ💥

ഇന്ത്യൻ സൂപ്പർ ലീഗിലെ 7 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 16 പോയിന്റ്കൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്. ആറു മത്സരങ്ങളിൽ നിന്നും 16 പോയിന്റ് സ്വന്തമാക്കിയ എഫ് സി ഗോവയാണ് നിലവിൽ ഒന്നാമതുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു.

Milos Drincic of Kerala Blasters FC during Match 38 of the Indian Super League (ISL) 2023-24 season, played between Kerala Blasters FC and Hyderabad FC held at Jawaharlal Nehru International Stadium, Kochi on November 25, 2023. AK BijuRaj/Focus Sports/ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ 7 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 16 പോയിന്റ്കൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്. ആറു മത്സരങ്ങളിൽ നിന്നും 16 പോയിന്റ് സ്വന്തമാക്കിയ എഫ് സി ഗോവയാണ് നിലവിൽ ഒന്നാമതുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം മാച്ച് വീക്കിലെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ മിലോസ് ഡ്രിൻസിച്, കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണ എന്നിവർ ടീം ഓഫ് വീക്കിൽ ഇടം നേടി. ഗോൾകീപ്പറായി ബാംഗ്ലൂരുവിന്റെ ഗുർപ്രീത് സിങ് സന്ധുവാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ മിലോസിനൊപ്പം ഹൈദരാബാദ് എഫ്സി താരം നിഖിൽ പൂജാരി, എഫ്സി ഗോവയുടെ താരങ്ങളായ ജയ് ഗുപ്ത, സന്ദേശ് ജിങ്കൻ എന്നിവർ സ്ഥാനം സ്വന്തമാക്കി. മധ്യനിരയിൽ എഫ്സി ഗോവയുടെ താരങ്ങളായ ബോറിസ് സിങ്, റൗലിൻ ബോർജസ് എന്നിവർക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയൻ ലൂണ, ചെന്നൈയിൻ എഫ്സി താരം റാഫേൽ ക്രിവല്ലാരോ എന്നിവർ ഇടം നേടി.

മുന്നേറ്റ നിരയിൽ എഫ് സി ഗോവ താരം വിക്ടർ റോഡ്രിഗസ്, ഈസ്റ്റ്‌ ബംഗാൾ താരം മഹേഷ്‌ സിങ് എന്നിവരാണ് ഇടം നേടിയത്. ടീം ഓഫ് വീക്കിന്റെ പരിശീലകനായി ഗോവയുടെ മനോലോ മാർക്കസ് തന്റെ സ്ഥാനം ഉറപ്പിച്ചു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക്‌ എട്ടിന് നാളെ കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ എഫ്സി മത്സരത്തോടെ തുടക്കം കുറിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്റ്റിക് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാൽ!!..

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐ എസ് എൽ കീരിടം നേടുമെന്ന് ആശാൻ