in , , , ,

കിടിലൻ മലയാളി താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്‌🔥; തന്റെ പഴയ ആശാനൊപ്പം ഒത്തുചേരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജംഷഡ്പൂർ എഫ്സി ഒരു കിടിലൻ നീക്കത്തിനൊരുങ്ങുക്കയാണ്. ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി മുന്നേറ്റ താരമായ വി.പി സുഹൈറിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് ജംഷഡ്പൂർ എഫ്സി.

ഈ സീസൺ അവസാനം വരെ നീളുന്ന ലോൺ അടിസ്ഥാനത്തിലായിരിക്കും സുഹൈറിനെ ജംഷഡ്പൂർ സ്വന്തമാക്കുക. നിലവിലെ സീസണിൽ താരത്തിന് ഈസ്റ്റ്‌ ബംഗാളിനൊപ്പം അത്രയധികം അവസരം ലഭിച്ചിരുന്നില്ല.

അതോടൊപ്പം സുഹൈർ തന്റെ പഴയ പരിശീലകനായ ഖാലിദ് ജമീലിനൊപ്പം വീണ്ടും ഒത്തുചേരുകയാണ്. ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ജംഷഡ്പൂർ ഖാലിദ് ജമീലിനെ സ്വന്തമാക്കിയിരുന്നത്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഒന്നും അവസാനിച്ചിട്ടില്ല🥵 ഫെഡറിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് വരുന്നു😍🔥

ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ വേറെ ലെവൽ🥵🔥പക്ഷെ ഗോവ താരങ്ങൾ അതുക്കും മേലെ🥵