in ,

LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റങ്ങൾ വേണ്ടേ?? പുതിയ നടപടികൾ വരുന്നു..

ഒട്ടേറെ പ്രതിക്ഷയോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഈസ്റ്റ്‌ ബംഗാളിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ എത്തിരില്ലാത്ത ഒരു ഗോളിന്റെ കനത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടി വന്നത്.

ഒട്ടേറെ പ്രതിക്ഷയോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഈസ്റ്റ്‌ ബംഗാളിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ എത്തിരില്ലാത്ത ഒരു ഗോളിന്റെ കനത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടി വന്നത്.

ഇതോടെ പ്ലേഓഫ്‌ സാധ്യതകളിൽ വമ്പൻ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടവരുന്നത്. ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ കളിച്ചിരുന്നെങ്കിൽ ഫിനിഷിങിലെ അഭാവമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന പ്രശ്നം.

ഇന്നലെയും മാർക്കോ ലെസ്കോവിച്ചും പ്രഭ്സുഖൻ സിംഗ് ഗിലുമില്ലാത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ ഗിലിന് പകരക്കാരനായി ഇറങ്ങിയ കരൺജിത് സിംഗ് മികച്ച പ്രകടനമാണ് മത്സരത്തിന്റെ ഉടനീളം കാഴ്ച്ചവെച്ചത്.

ഇപ്പോഴിത്ത മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇനി വരാൻ പോകുന്ന മത്സരങ്ങളിൽ ഒട്ടനവധി മാറ്റങ്ങളാണ് വരാൻ പോകുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചു.

അടുത്ത മത്സരങ്ങൾ മുതൽ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും അവസരം നൽകാൻ ഒരുങ്ങുകയാണ് പരിശീലകൻ. “വരാനിരിക്കുന്ന മത്സരങ്ങളിൽ റൊട്ടേഷൻ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു, ഇതോടെ എല്ലാ താരങ്ങൾക്കും കളിക്കാൻ അവസരം ലഭിക്കും.” എന്നാണ് പരിശീലകൻ പറഞ്ഞത്.

ഫെബ്രുവരി 7 ചൊവ്വാഴ്ച് ചെന്നൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7:30ക്കിയാണ് മത്സരം നടക്കുക.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ തിളങ്ങിയത് ലൂണയും കരൺജിതും? മത്സരത്തിലെ കണക്കെടുപ്പ് ഇതാ..

റൊണാൾഡോയുടെ വരവ്‌ സൗദി പ്രോ ലീഗ് ലോകശ്രദ്ധയിൽ ഒന്നാമത്.